# ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് മാധവനും സരിതയും!

- Link: https://ml.b4blaze.com/film-news/madhavan-wedding-anniversary
- Published: 2021-06-08T09:49:56+05:30
- Author: Rahul

നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് മാധവൻ തമിഴിലെ തന്നെ റൊമാന്റിക്
ഹീറോയാണ് താരം, ചെയ്ത സിനിമകൾ എല്ലാം വളരെ ഹിറ്റായിരുന്നു. എന്നാൽ കുറച്ച് കാലം കൊണ്ട്
താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. എന്നാൽ സിനിമയിലേക്ക് തിരിച്ച് വരാനുള്ള
തയാറെടുപ്പിൽ ആണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ ദിവസത്തിന്റെ സന്തോഷം
ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തങ്ങളുടെ ഇരുപത്തി രണ്ടാമത്തെ വിവാഹ വാർഷികം ആഘോഷിക്കുകയാണ്
മാധവനും ഭാര്യ സരിതയും. ഇരുവരും പരസ്പ്പരം ആശംസകൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലും
എത്തിയിരുന്നു.

”ഈ വര്‍ഷങ്ങളിലത്രയും നീ എന്നെ അതീവ വിസ്മയത്തിലും സ്‌നേഹത്തിലും സൂക്ഷിച്ചതിന് നന്ദി.
ആശംസകള്‍ ഭാര്യേ, ഇനിയും ഏറെ മുന്നോട്ട് നമുക്ക് പോകാൻ ഉണ്ട്” എന്നാണ് മാധവൻ തന്റെ 
ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. താരത്തിന്റെ ഭാര്യ സരിതയും പ്രണയാർദ്രമായ ആശംസകൾ ആണ് മാധവനെ
അറിയിച്ചത്. ’22 വര്‍ഷങ്ങള്‍, എന്റെ ഉള്ളിലെ കുട്ടിത്തം പുറത്തെടുക്കാൻ നീ ഇപ്പോഴും
എന്നെ സഹായിക്കുന്നു. ആശംസകള്‍ ഹണീ, ഒരുപാട് സ്‌നേഹം,” എന്നാണ് മാധവനൊപ്പം ഇരുപത്തി
രണ്ടു വർഷത്തിന് മുൻപ് എടുത്ത ഫോട്ടോ പങ്കുവെച്ച് കൊണ്ട് സരിത കുറിച്ചത്.

നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് ഏത്തിയത്. ആരാധകരും സഹതാരങ്ങളും 
എല്ലാം ഇരുവർക്കും ആശംസകൾ അറിയിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

 

 

 

 

 
