# ഫിലിം എഡിറ്റര്‍ മധു കൈനകരി അന്തരിച്ചു

- Link: https://ml.b4blaze.com/film-news/madhu-kainakiri-passed-away
- Published: 2022-12-03T17:37:48+05:30
- Author: Gargi

ഫിലിം എഡിറ്റര്‍ ആയിരുന്ന മധു കൈനകരി അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്
അമ്പലപ്പുഴയിലുള്ള വസതിയില്‍ വെച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ
അസുഖത്തിന് ചികിത്സയിലാരുന്നു അദ്ദേഹം. എന്നാല്‍ ഇന്നലെ വരെയും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നില്ല
എന്നും ഉന്മേഷവാനായിരുന്നു എന്നും മകള്‍ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/madhu.jpg?resize
=748%2C339&ssl=1)

പത്മരാജന്റെ സുഹൃത്തും, അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ക്ക് ചിത്രസംയോജനം നിര്‍വഹിച്ചിട്ടുണ്ട്.
തിരുവനന്തപുരം ദൂരദര്‍ശനില്‍ ഉള്‍പ്പടെ മറ്റ് ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ മധു സേവനം
അനുഷ്ഠിച്ചിട്ടുണ്ട്. ‘കള്ളന്‍ പവിത്രന്‍’, ‘നവംബറിന്റെ നഷ്ടം’, ‘കൂടെവിടെ’, ‘ഒരിടത്തൊരുരു
ഫയല്‍വാന്‍’, ‘പറന്ന് പറന്ന് പറന്ന്’ തുടങ്ങിയ നിരവധി മലയാളം സിനിമകള്‍ക്ക് വേണ്ടി 
മധു കൈനകരി എഡിറ്റ് ചെയ്തിട്ടുണ്ട്. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും
എഡിറ്റിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ഋദ്ധി, സിദ്ധി എന്നിവരാണ് മക്കള്‍. ഭാര്യ ഓമനാമധു.
