# രാം ചരണിന്റെ പിറന്നാള്‍..മഗധീര വീണ്ടും തിയ്യേറ്ററിലേക്ക്!!

- Link: https://ml.b4blaze.com/film-news/magadheera-release
- Published: 2024-03-19T21:17:52+05:30
- Author: Anu

ഇതിപ്പോള്‍ റീ റിലീസിങ്ങിന്റെ കാലമാണ്. നിരവധി ചിത്രങ്ങളാണ് അടുത്തിടെ റീ റിലീസ് ചെയ്തത്.
ഇപ്പോഴിതാ വീണ്ടും ഒരു ചിത്രം കൂടി റീറിലീസിന് എത്തുകയാണ്. തെന്നിന്ത്യയിലെ ശ്രദ്ധേയനായ
താരം രാം ചരണിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ‘മഗധീര’ റീ റിലീസ് ചെയ്യുന്നത്.

രാം ചരണിന്റെ കരിയറിലെ ഹിറ്റ് ചിത്രമാണ് ‘മഗധീര’. മാര്‍ച്ച് 26നാണ് ചിത്രം തിയേറ്ററുകളില്‍
വീണ്ടും റിലീസിന് എത്തുന്നത്. 2009ല്‍ രാജമൗലി സംവിധാനം ചെയ്ത് തിയ്യേറ്ററിലെത്തിയ 
ചിത്രമാണ് മഗധീര.
  ബോക്സ് ഓഫീസില്‍ നിന്നും ചിത്രം 150 കോടിയാണ് നേടിയത്. ആക്ഷന്‍ 
രംഗങ്ങളും ഗാനങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം മലയാളത്തിലും എത്തിയിരുന്നു. കാജല്‍ 
അഗര്‍വാള്‍ ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് 
ചിത്രം പറഞ്ഞത്.  ബംഗാളിയില്‍ ചിത്രം യോദ്ധ എന്ന പേരിലാണ് റീമേക്ക് ചെയ്തത്. കീരവാണിയായിരുന്നു
ചിത്രത്തിന് സംഗീതം പകര്‍ന്നത്. മഗധീരയ്ക്ക് ശേഷം രാജമൗലിയും രാംചരണും ഒന്നിച്ച ചിത്രമായിരുന്നു
ബ്ലോക് ബസ്റ്റര്‍ ഹിറ്റായ ആര്‍ആര്‍ആര്‍’. ഓസ്‌കറില്‍ അടക്കം അഭിമാന നേട്ടമാണ് ചിത്രം
സമ്മാനിച്ചത്. ആര്‍ആര്‍ആറിലൂടെ എംഎം കീരാവണി ഓസ്‌കാര്‍ നേടിയിരുന്നു.
