# രവീന്ദർ അറസ്റ്റിലായത് ഞെട്ടിച്ചു, മനസ്സ് തുറന്നു മഹാലക്ഷ്മി

- Link: https://ml.b4blaze.com/film-news/mahalakshmi-about-raveendar
- Published: 2023-10-02T09:04:13+05:30
- Author: Devika

കുറച്ച് നാളുകൾ കൊണ്ട്  സോഷ്യൽ മീഡിയയിൽ ചർച്ചയായ താര ദമ്പതികൾ ആണ് രവീന്ദറും മഹാലക്ഷ്മിയും.
ഇരുവരുടെയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇരുവരും വലിയ രീതിയിൽ ഉള്ള ബോഡി ഷൈമിങ് ആണ് നേരിട്ട്
കൊണ്ടിരിക്കുന്നത്. രവീന്ദറിന്റെ ശരീര പ്രകൃതം തന്നെയാണ് അതിന്റെ കാരണവും. മഹാലക്ഷ്മി
മുൻപ് വിവാഹിത ആയിരുന്നു എങ്കിലും ആ ബന്ധം വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു. അതിന്
ശേഷമാണു മഹാലക്ഷ്മി നിർമ്മാതാവ് ആണ് രവീന്ദറിനെ വിവാഹം ചെയ്തത്. എന്നാൽ രവീന്ദറിന്റെ
പണം കണ്ടിട്ടാണ് മഹാലക്ഷ്മി അദ്ദേഹത്തെ വിവാഹം കഴിച്ചത് എന്നും അല്ലാതെ മഹാലക്ഷ്മിയെ
പോലെ ഒരു പെണ്ണ് ഒരിക്കലും രവീന്ദറിനെ പോലെ ഒരാളെ വിവാഹം കഴിക്കില്ല എന്നുമാണ് സോഷ്യൽ
മീഡിയയിൽ ഉയർന്ന വാദം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/raveendar-1.jpg?
resize=764%2C580&ssl=1)

എന്നാൽ ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം മുതൽ തന്നെ ഇരുവരും വിവാഹ മോചിതർ ആകുന്നു എന്ന
തരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ച ആയത്. ഇരുവരുടെയും ഒന്നാം
വിവാഹ വാര്ഷികം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.
16 കോടിയുടെ തട്ടിപ്പ് കേസിൽ ആണ് രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനെസ്സ് ചെയ്യാമെന്ന്
പറഞ്ഞു പലരിൽ നിന്നും പണം വാങ്ങിയിട്ട് ബിസിനെസ്സ് ചെയ്യാതിരുന്നതോടെയാണ് രവീന്ദറിനെതിരെ
പരാതി ഉയർന്നത്. ഇതോടെ രവീന്ദറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/raveendar-about-
mahalakshmi.jpg?resize=800%2C450&ssl=1)

എന്നാൽ ഇപ്പോൾ മഹാലക്ഷ്മി തന്റെ സുഹൃത്തുക്കളോട് പറഞ്ഞെന്ന പേരിൽ ചില കാര്യങ്ങൾ ആണ്
പ്രചരിക്കുന്നത്. 2020 ൽ ആണ് രവീന്ദർ പറ്റിച്ച് എന്ന ഈ സംഭവം ഉണ്ടാകുന്നത്. വിവാഹത്തിന്
മുൻപോ അതിനു ശേഷമോ ഈ കാര്യം രവീന്ദർ തന്നോട് പറഞ്ഞിരുന്നില്ല എന്നും തന്നിൽ നിന്ന് 
മറച്ച് വെക്കുകയായിരുന്നു എന്നും രവീന്ദർ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും താൻ കരുതിയില്ല
എന്നും രവീന്ദർ തന്നെ വഞ്ചിക്കുകയായിരുന്നു എന്നും മഹാലക്ഷ്മി തന്റെ സുഹൃത്തുക്കളോട്
പറഞ്ഞു എന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് ഇത്
വരെ തെളിഞ്ഞിട്ടില്ല.
