# എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് വേണ്ടി.. ‘മഹാറാണി’ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു!

- Link: https://ml.b4blaze.com/film-news/maharani-firstlook-poster-out-now
- Published: 2022-10-23T17:28:31+05:30
- Author: Sreekumar

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ മഹാറാണിയുടെ ഫസ്റ്റ്‌ലുക്ക്
പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. കൈയ്യില്‍ വാഴക്കുലയുമായി മാര്‍ക്കറ്റിലൂടെ നടന്ന് വരുന്ന
റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ഇവര്‍ക്കൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരാണ്
ഇപ്പോള്‍ പുറത്തിറക്കിയ പോസ്റ്ററില്‍ ഉള്ളത്. യുവ താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണ്
മഹാറാണി. എന്റെ ഏറ്റവും പുതിയ സിനിമയായ മഹാറാണിയുടെ ഫസ്റ്റ് പോസ്റ്റര്‍ എന്റെ പ്രിയപ്പെട്ട
പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/maharani-1.jpg?resize
=960%2C540&ssl=1)

എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.. എന്ന് കുറിച്ചാണ് സിനിമയുടെ സംവിധായകന്‍
ഏറ്റവും പുതിയ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. റോഷന്‍ മാത്യു, ഷൈന്‍
ടോം ചാക്കോ എന്നിവരോടൊപ്പം ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി,
സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ്
മഹാറാണി. മമ്മൂട്ടി ആയിരുന്നു സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നത്.
ഇപ്പോള്‍ മഹാറാണി എന്ന പുതിയ ചിത്രത്തിന്റെ കളര്‍ഫുള്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ
നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/310736879_534840975116646_4182009452221507434_n.
jpg?resize=960%2C640&ssl=1)

നര്‍മ്മത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയാണ് മഹാറാണി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്,
അച്ഛാ ദിന്‍, പാവാട.. എന്നീ സിനിമകള്‍ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന
ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിക്കുന്നത്. എന്‍ എം ബാദുഷ
ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ്. രതീഷ് രവിയാണ് ചിത്രത്തിന്റെ രചന.

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം –
ലോകനാഥന്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, കലാസംവിധാനം – സുജിത് രാഘവ്, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, വസ്ത്രാലങ്കാരം – സമീറ സനീഷ്, മേക്കപ്പ്
ജിത്തു – പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക തുടങ്ങിയവരാണ് അണിയറയില്‍.
