# വായ അടച്ചോട്ടോണം…’മഹാറാണി’യില്‍ വിറപ്പിച്ച് നിഷാ സാരംഗിന്റെ മംഗളം!!

- Link: https://ml.b4blaze.com/film-news/maharani-movie-character-promo
- Published: 2023-11-19T21:09:30+05:30
- Author: Anu

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജി മാര്‍ത്താണ്ഡം 
സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാറാണി. ചിരിപ്പൂരമൊരുക്കുന്ന ചിത്രത്തിലെ പെണ്‍ കരുത്ത്
മംഗളമായി നിഷാ സാരംഗ് എത്തുന്നു. പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തി മഹാറാണിയുടെ ക്യാരക്ടര്‍
പ്രോമോ പുറത്തുവിട്ടിരിക്കുകയാണ്.

സ്ത്രീശക്തിയുടെ പ്രതീകമായി നിഷ സാരംഗിന്റെ കഥാപാത്രം ‘മംഗളം’ ചിത്രത്തിലെത്തുന്നുണ്ട്.
ചിത്രത്തിലെ വളരെ ശക്തമായ കഥാപാത്രമാണ് മംഗളം. നിഷ സാരംഗിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരിക്കും
മംഗളമെന്നും ക്യാരക്ടര്‍ പ്രോമോ വ്യക്തമാക്കുന്നു.

നവംബര്‍ 24-നാണ് മഹാറാണി തീയറ്ററുകളിലെത്തുകയാണ്. ‘ഇഷ്‌ക്’, ‘അടി’ എന്നീ ചിത്രങ്ങളുടെ
രചയിതാവായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ.എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത്
ബാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷയാണ് സഹനിര്‍മ്മാണം.

ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത്
ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്,
നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ്
തുടങ്ങിയ മുന്‍നിര താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്.

ഛായാഗ്രഹണം – എസ്. ലോകനാഥന്‍, സംഗീതം – ഗോവിന്ദ് വസന്ത, ഗാനരചന – രാജീവ് ആലുങ്കല്‍,
അന്‍വര്‍ അലി, പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍, എഡിറ്റിംഗ് – നൗഫല്‍ അബ്ദുള്ള, എക്സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ – സില്‍ക്കി സുജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സുധര്‍മ്മന്‍ വള്ളിക്കുന്ന്,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍ – ഹിരന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, മനോജ് പന്തായില്‍,

ക്രിയേറ്റീവ് കണ്‍ട്രോളര്‍ – ബൈജു ഭാര്‍ഗവന്‍, ഷിഫാസ് അഷറഫ്, അസോസിയേറ്റ് ഡയറക്ടര്‍–
സജു പൊറ്റയില്‍ക്കട, ആര്‍ട്ട് ഡയറക്ടര്‍ – സുജിത് രാഘവ്, മേക്കപ്പ് – ജിത്ത് പയ്യന്നൂര്‍,
വസ്ത്രാലങ്കാരം – സമീറ സനീഷ്, സ്റ്റില്‍സ് – അജി മസ്‌കറ്റ്, ശബ്ദലേഖനം – എം.ആര്‍. രാജാകൃഷ്ണന്‍,
സംഘട്ടനം – മാഫിയാ ശശി, പി.സി. സ്റ്റണ്ട്സ്, നൃത്തം – ദിനേശ് മാസ്റ്റര്‍, പി.ആര്‍.ഒ–
ആതിരാദില്‍ജിത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – സിനിമാപ്രാന്തന്‍ എന്നിവരാണ് മഹാറാണിയുടെ
മറ്റ് അണിയറപ്രവര്‍ത്തകര്‍.
