# കുടു കുടെ ചിരിപ്പിക്കാന്‍ റോഷനും ഷൈനും ബാലുവും ഒന്നിച്ചെത്തുന്നു!! ‘മഹാറാണി’ ട്രെയിലര്‍

- Link: https://ml.b4blaze.com/film-news/maharani-movie-trailer
- Published: 2023-11-17T18:03:49+05:30
- Author: Anu

യുവതാരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന
ചിത്രമാണ് ‘മഹാറാണി’. ജി.മാര്‍ത്താണ്ഡന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാത്തിരിപ്പിനൊടുവില്‍
ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. അടിപൊളി എന്റര്‍ടെയ്‌നറാകും മഹാറാണി 
എന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചിത്രം നവംബര്‍ 24ന് തിയറ്ററുകളില്‍ 
എത്തുകയാണ്.
  എസ്ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് തിരക്കഥാകൃത്ത് രതീഷ് രവി ആണ്.
ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം. ബാദുഷ ആണ് സഹ നിര്‍മാതാവാകുന്നത്. എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ സില്‍ക്കി സുജിത്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും,
രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയുമാണ്.  ഹരിശ്രീ
അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍,
രഘുനാഥ് പാലേരി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കേരളത്തില്‍
ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയാണ് മഹാറാണി.
