# ഇഷ്ടം ഉള്ളപോലെ ജീവിക്കും!!! ആര്‍ക്കാണ് ഇത്രവേഗം സ്വര്‍ഗത്തിലെത്തിക്കേണ്ടത്? മഹീന ചോദിക്കുന്നു

- Link: https://ml.b4blaze.com/film-news/maheena-rafi-about-cyber-attack
- Published: 2023-12-19T20:09:00+05:30
- Author: Anu

ഫ്‌ളവേഴ്‌സിലെ ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയനായ താരമാണ് നടന്‍ റാഫി മുഹമ്മദ്. ടിക്
ടോക്ക് വീഡിയോകളിലൂടെയാണ് റാഫി അഭിനയത്തിലേക്ക് എത്തുന്നത്. സീരിയലിലൂടെ നിരവധി ആരാധകരെയും
താരം സ്വന്തമാക്കിയിട്ടുണ്ട്. സീരിയലില്‍ ഹിറ്റായിരിക്കുമ്പോഴായിരുന്നു റാഫിയുടെ വിവാഹം.
സോഷ്യല്‍ മീഡിയ താരം മഹീനയെയാണ് താരം ജീവിത പങ്കാളിയാക്കിയത്.
  ഇരുവര്‍ക്കും ഏറെ ആരാധകരുണ്ട്.
സോഷ്യല്‍മീഡിയ താരങ്ങളൊക്കെ നേരിടുന്ന ആക്രമണങ്ങള്‍ മഹീനയ്ക്ക് നേരെയുമുണ്ട്. മുസ്ലീം
മതവിശ്വാസത്തിന് വിലക്കുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുവിലുള്ള പ്രതികരണങ്ങള്‍.
തട്ടമിടാത്തതിനും, നെയില്‍ പോളീഷ് ഇടുന്നതിനും എതിരെയാണ് വിമര്‍ശനങ്ങള്‍ ഏറെയും.  ഇപ്പോഴിതാ
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മഹീന. സ്വര്‍ഗം കിട്ടില്ല എന്ന്
കമന്റുകള്‍ ഇടുന്നവര്‍ അറിയാന്‍, എന്നെ ആര്‍ക്കാണ് ഇത്രവേഗം സ്വര്‍ഗത്തിലെത്തിക്കേണ്ടത്?
എന്നാണ് മഹീന രോഷത്തോടെ ചോദിക്കുന്നു. മാത്രമല്ല താന്‍ തനിക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കുമെന്നും
മഹീന തുറന്നടിച്ചു.
