# മഹേഷ് ബാബുവിന് ഇത് നഷ്ടങ്ങളുടെ വർഷമോ? ഒരു വർഷത്തിനുള്ളിൽ നഷ്ടമായത് പ്രിയപ്പെട്ട മൂന്ന് പേരെ!!

- Link: https://ml.b4blaze.com/film-news/mahesh-babu-lost-his-dears
- Published: 2022-11-15T12:44:56+05:30
- Author: Ajay

മലയാള നടൻ അല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആണ് മഹേഷ് ബാബു. ഇതുവരെ
താരം ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. മഹേഷ് ബാബുവിന്റെ സിനിമകൾ എല്ലാം
തന്നെ മികച്ചതും താരത്തിന്റെ മികവാർന്ന അഭിനയവുമാണ് താരത്തോട് മലയാളികൾക്ക് ഒരിഷ്ടം
ഉണ്ടാവാൻ കാരണം എന്നു പറയുന്നതിൽ തെറ്റില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/krishna.jpg?resize
=1280%2C720&ssl=1)

അതേ സമയം 2022 മഹേഷ് ബാബുവിനെ സംബന്ധച്ചെടിത്തോളം നഷ്ടങ്ങളുടെ വർഷമാണെന്നെ പറയാൻ കഴിയുകയുള്ളു
പ്രിയപ്പെട്ടവർ താരത്തെ തനിച്ചാക്കി പോയ വർഷമാണിത്. ഒരു വർഷത്തിലനുള്ളിൽ അച്ഛന് അമ്മ
സഹോദരൻ എന്നിങ്ങനെ 3 പേരയാണ് മഹേഷ് ബാബുവിന് നഷ്ടമായിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mahesh-3.jpg?resize
=1280%2C720&ssl=1)

അതിൽ ഏറ്റവും ഒടുവിലത്തെ നഷ്ടം സംഭവിച്ചത് ഇന്ന് രാവിലെ ആയിരുന്നു. അദ്ദേഹത്തിന്റെ 
അച്ഛൻ കൃഷ്ണ മരണപ്പെട്ടത്.ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരക്കവെയാണ്
മരണം സംഭവിക്കുന്നത്ഈ വർഷത്തിന്റെ തുടക്കത്തിൽ മഹേഷ് ബാബുവിന്റെ സഹോദരൻ രമേശ് ബാബു 
മരണപ്പെട്ടിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mahesh-2.jpg?resize
=1280%2C720&ssl=1)

ജനുവരി എട്ടാം തീയതി ആയിരുന്നു രമേശ് ബാബു അന്തരിച്ചത്.തെലുങ്ക് സിനിമയിൽ നടനും നിർമ്മാതാവുമായി
സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് രമേശ് ബാബു. ഇക്കഴിഞ്ഞ സെപ്റ്റംബർ 28നാണ് 
മഹേഷ് ബാബുവിന്റെ ഇന്ദിരാദേവിയുടെ മരണം സംഭവിച്ചത്. ഹൈദരാബാദിൽ വെച്ചായിരുന്നു ഇന്ദിരാദേവിയുടെ
അന്ത്യം. ഒരു വർഷത്തിനുള്ളിൽ 3 പേരുടെ മരണം ഉണ്ടാക്കിയ ആഘാതത്തിലാണ് താരം.
