# എല്ലാ ദിവസവും സ്‌നേഹം നിറച്ച് മികച്ചതാക്കുന്നതിന് നന്ദി!!! പ്രിയതമയെ ചേര്‍ത്ത് പിടിച്ച് മഹേഷ് ബാബു

- Link: https://ml.b4blaze.com/film-news/mahesh-babus-sweet-message-to-wife
- Published: 2024-01-22T17:56:07+05:30
- Author: Anu

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടന്‍ മഹേഷ് ബാബു. താരത്തിന്റെ പുതിയ പോസ്റ്റാണ്
ശ്രദ്ധേയമാകുന്നത്. പ്രിയതമയ്ക്ക് ഹൃദ്യമായ ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് 
മഹേഷ് ബാബു. നടിയും മോഡലുമായ നമ്രത ശിരോദ്കറാണ് മഹേഷിന്റെ പ്രിയതമ.

സന്തോഷ ജന്മദിനം നമ്രത, എല്ലാ ദിവസവും മികച്ചതാക്കുന്നതിനും സ്‌നേഹം നിറയ്ക്കുന്നതിനും
നന്ദി എന്നാണ് മഹേഷ് ബാബു സോഷ്യലിടത്ത് കുറിച്ചത്. ഗുണ്ടൂര്‍ കാരമാണ് മഹേഷ് ബാബു നായകനായി
ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മഹേഷിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമാണ് ഗുണ്ടുര്‍
കാരം.
  200 കോടിയിലധികം ചിത്രം കലക്ഷന്‍ നേടി മുന്നേറുകയാണ്. ശ്രീലീലയും മീനാക്ഷി 
ചൗധരിയുമാണ് ഗുണ്ടുര്‍ കാരത്തില്‍ നായികമാരായി എത്തിയത്. ജയറാമും ചിത്രത്തില്‍ ശ്രദ്ധേയമായ
വേഷത്തിലെത്തിയിട്ടുണ്ട്.  ഗുണ്ടുര്‍കാരത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ്
നാഗ വംശി പ്രവചിച്ചതും വാര്‍ത്തയായിരുന്നു. ഹിറ്റ്‌മേക്കര്‍ എസ്എസ് രാജമൗലി ചിത്രങ്ങള്‍ക്ക്
ലഭിക്കും വിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നായിരുന്നു
പ്രവചനം.
