# താൻ സിനിമയിലെ ഒരു  നെഗറ്റീവ് എനർജി ആണെന്ന് സഹതാരങ്ങൾ പലരും പറഞ്ഞിട്ടുണ്ട്, മഹേഷ് 

- Link: https://ml.b4blaze.com/film-news/mahesh-talk-about-in-cinima-life
- Published: 2023-10-04T14:27:37+05:30
- Author: Suji

സിനിമയെ പറ്റിയെന്തും വെട്ടിതുറന്നുപറയുന്ന ഒരു നടൻ ആണ് മഹേഷ്, ഇപ്പോൾ താൻ ദിലീപ് കേസിൽ
ദിലീപിനൊപ്പം നിന്ന് സംസാരിച്ചതുകൊണ്ടു താൻ ദിലീപിന്റെ കൈയിൽ നിന്നും ക്യാഷ് വാങ്ങിയിട്ടുണ്ടെന്നുള്ള
സംസാരം ഉണ്ടായി, എന്നാൽ ഇപ്പോൾ അതിന്റെ സത്യാവസ്ഥയെ കുറിച്ചും, സിനിമ രംഗത്തു തന്നെ
പറ്റി പറയുന്ന അപവാദത്തെ കുറിച്ചും തുറന്നു പറയുകയാണ് മഹേഷ്. ദിലീപിന് വേണ്ടി താൻ സംസാരിച്ചതുകൊണ്ടു
തനിക്ക് സിനിമകൾ ഒന്നും കിട്ടിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mahesh1.jpg?resize
=600%2C338&ssl=1)

താൻ സിനിമയിൽ ഒരു നെഗറ്റീവ് എനർജി ആണെന്ന് വരെ സിനിമയിൽ ഉള്ള ചില സഹതാരങ്ങൾ പറഞ്ഞുണ്ടാക്കിയിരുന്നു,
അതിനാൽ തനിക്ക് സിനിമയിൽ അവസരം കുറയുകയും ചെയ്യ്തു.  ദിലീപ് കേസ് ആദ്യ൦ ഉണ്ടായപ്പോൾ
താൻ ഒന്നും പ്രതികരിച്ചില്ല എന്നാൽ സത്യാവസ്ഥയെ കുറിച്ച് കേട്ടതിനു ശേഷമാണ് ദിലീപിന്
വേണ്ടി സംസാരിച്ചത്. ദിലീപിനെ അങ്ങനെ കരിവാരി തേക്കാൻ കാരണം ചിലരുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാൻ
വേണ്ടിയായിരുന്നു മഹേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mahesh4.jpeg?resize
=1440%2C1440&ssl=1)

അവിടെ ഉള്ളവർ പറഞ്ഞു താൻ ദിലീപിന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുണ്ട് അതുകൊണ്ടാണ്
ദിലീപിന് വേണ്ടി സംസാരിക്കുന്നതെന്നു, എന്നാൽ ദിലീപിന്റെ കേസിന്റെ സത്യാവസ്ഥ എനിക്ക്
മനസിലായതുകൊണ്ടാണ് ഞാൻ അയാൾക്ക് വേണ്ടി സംസാരിച്ചത്, എന്നാൽ ഞാൻ ദിലീപിന്റെ കൈയിൽ നിന്നും
ശരിക്കും പണം വാങ്ങിയെന്നാണ് സിനിമേഖലയിലെ ആളുകൾ പറഞ്ഞുണ്ടാക്കിയത് മഹേഷ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mahesh5.jpeg?resize
=1440%2C1440&ssl=1)

 
