# ഓണത്തിന് തിയേറ്ററുകൾ കളറക്കാൻ എത്തുന്നു ‘മേനേ പ്യാര്‍ കിയ’ ആഗസ്റ്റ് 29 ന്

- Link: https://ml.b4blaze.com/film-news/maine-pyar-kiya-hits-theatres-on-august-29-to-brighten-up-the-onam-season
- Published: 2025-08-28T12:11:54+05:30
- Author: Swathi S

‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, സ്‌പൈര്‍ പ്രൊഡക്ഷൻസ്
ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച്, നവാഗതനായ ഫൈസൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ
ചിത്രമായ ‘മേനേ പ്യാർ കിയ’ ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ എത്തുന്നു.

ഹൃദു ഹാറൂൺ, അസ്‌കർ അലി, മിദൂട്ടി, ജഗദീഷ് ജനാർദ്ദനൻ, പ്രീതി മുഖുന്ദൻ, അർജ്യോ, എന്നിവർ
പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, പ്രണയവും വിനോദവും നിറച്ചൊരു ആഘോഷമാകുമെന്ന് നിർമ്മാതാക്കൾ
ഉറപ്പുനൽകുന്നു.

![](https://i0.wp.com/images.b4blaze.com/2025/08/malayalammovie-maine-pyar-kiya.
jpg?resize=1200%2C628&ssl=1)

‘മുറ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന അടുത്ത വലിയ ചിത്രമായതിനാൽ
തന്നെ, സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസാണ് ‘മേനേ പ്യാർ കിയ’.
