# യുഎഇയ്ക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാന്‍ തയ്യാര്‍- മേജര്‍ രവി

- Link: https://ml.b4blaze.com/film-news/major-ravi-got-uae-golden-visa
- Published: 2023-10-22T19:27:38+05:30
- Author: Anu

യുഎഇയ്ക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാന്‍ തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ സൈനികനും
സംവിധായകനുമായ മേജര്‍ രവി. യുഎഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചാണ് മേജര്‍ രവിയുടെ പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് മേജര്‍ രവിയ്ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചത്.

ആവശ്യം വന്നാല്‍ യുഎഇയ്ക്ക് വേണ്ടി സൗജന്യ സൈനിക സേവനം ചെയ്യാന്‍ തയ്യാറാണെന്ന് മേജര്‍
രവി പറഞ്ഞു. ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ നല്‍കിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും
മുന്‍നിര്‍ത്തിയാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചിരിക്കുന്നത്.
  ദുബായിലെ മുന്‍നിര
സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ,സി,എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ യും ഇന്ത്യന്‍
നാവിക സേനയിലെ മെര്‍ച്ചന്റ് നേവിയിലെ മുന്‍ സെക്കന്റ് ഓഫീസര്‍ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍
നിന്നും മേജര്‍ രവി ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. പത്ത് വര്‍ഷം കാലാവധിയുള്ളതാണ് ഗോള്‍ഡന്‍
വിസ.  ചടങ്ങില്‍ ദുബായ് സാമ്പത്തികകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാല്‍ അഹ്‌മദ്,
മറിയം അഹ്‌മദ്, എന്നിവരുമുണ്ടായിരുന്നു. കേരളീയര്‍ക്കിടയില്‍ ദേശീയോദ്ഗ്രന്ഥനവും ഊട്ടിയുറപ്പിക്കുന്നതിലും
ദേശീയ ബോധം വളര്‍ത്തുന്നതിലും മേജര്‍ രവിയുടെ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്
ചടങ്ങില്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും
ഇതിനോടകം ഗോള്‍ഡന്‍ വിസ നേടിയിട്ടുണ്ട്.
