# സിനിമ കാണാത്തവര്‍ പോലും കരഞ്ഞു പോകും, ഈ മേക്കിംഗ് വീഡിയോ കണ്ടാല്‍..!!

- Link: https://ml.b4blaze.com/film-news/makal-movie-making-video
- Published: 2022-06-01T10:57:43+05:30
- Author: Rahul

നാളുകള്‍ക്ക് ശേഷം മീര ജാസ്മിനും ജയറാമും മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു
മകള്‍. സത്യന്‍ അന്തിക്കാടിന്റെ സിനിമയായ മകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും
മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയുടെ
ഏറ്റവും പുതിയ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുടുംബ ബന്ധങ്ങളുടെ
കഥ പറഞ്ഞ് എന്നും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ സത്യന്‍ അന്തിക്കാട് ചിത്രം മകളും കുടുംബ
ബന്ധത്തിന്റെ കെട്ടുറപ്പിന്റെ കഥ പറഞ്ഞ സിനിമയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/makal-1.jpg?resize
=1280%2C720&ssl=1)

ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ക്ക് ഒപ്പം ദേവിക സഞ്ജയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ
അവതരിപ്പിച്ച് എത്തിയിരുന്നു. ഇപ്പോള്‍ സിനിമയുടെ മേക്കിംഗ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
സിനിമ കാണാത്തവര്‍ പോലും ഈ മേക്കിംഗ് വീഡിയോ കണ്ടാല്‍ ഒരു നിമിഷം എങ്കിലും കരഞ്ഞുപോകും
എന്നാണ് വീഡിയോയ്ക്ക് അടിയില്‍ കമന്റുകള്‍ വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/makal-12.jpg?resize
=723%2C372&ssl=1)

വികാര നിര്‍ഭരമായ സീനുകള്‍ എടുത്തത് മേക്കിംഗ് വീഡിയോയില്‍ കാണിക്കുന്നുണ്ട് എങ്കിലും
ടേക്കിന് ശേഷം ജയറാം സെറ്റില്‍ തമാശകള്‍ പറഞ്ഞ് എല്ലാവരേയും ചിരിപ്പിക്കുന്നതും കാണാം.
വിഡിയോയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഏറെ നാളുകള്‍ക്ക്
ശേഷം ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന മീരയുടെ കൗതുകവുമൊക്കെ പ്രകടമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/lhb.jpg?resize=700%
2C445&ssl=1)

നാളുകള്‍ക്ക് ശേഷം തിരിച്ചു വരുന്നതില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്കിലും സത്യന്‍ 
അങ്കിളിന്റെ സെറ്റിലേക്ക് ആയതുകൊണ്ട് ആ പേടി തനിക്ക് ഇല്ലായിരുന്നു എന്നാണ് മീര ഒരിക്കല്‍
പറഞ്ഞത്. ഏതായാലും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ തന്നെയായിരുന്നു മകള്‍. ഇപ്പോള്‍
സിനിമയുടെ മേക്കിംഗ് വീഡിയോയും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.

 

 
