# ഉള്ളിലും പുറമെയും അവൾ മനോഹരിയാണ്: കുറിപ്പുമായി മാല പാർവ്വതി

- Link: https://ml.b4blaze.com/film-news/mal-parvathi-about-aishwarya-lakshmi
- Published: 2022-11-04T10:43:40+05:30
- Author: Ajay

മലയാളികളുടെ പ്രിയതാരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളം കൂടാതെ തമിഴിലും തെലുങ്കിലും തിളങ്ങിക്കൊണ്ടിരിക്കുകയാണ്
താരം. മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രമായ സെൽവനിലും ഐശ്വര്യ ഭാഗമായിരുന്നു.പൂങ്കുഴലിയെന്ന
ശക്തമായ കഥാപാത്രമായിയുന്നു ഐശ്വര്യ ലക്ഷ്മി. അടുത്തിടെ അമ്മു എന്ന തെലുങ്ക് ചിത്രത്തിലും
താരം അഭിനയിച്ചു. ഒടിടിയിൽ മികച്ച പ്രതികരണമാണ് അമ്മുവിന് ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/malaa.jpg?resize
=1280%2C720&ssl=1)

അമ്മുവിൽ ഐശ്വര്യ ലക്ഷ്മിയുടെ അമ്മയായി എത്തിയത് നടി മാലാ പാർവതി ആയിരുന്നു. അമ്മുവായി
ഐശ്വര്യ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നുമവന്നാണ് മാലാ പാർവതി പറയുന്നത്.
ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് മാല പാർവ്വതിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച
വിഷയം. എശ്വര്യ ലക്ഷ്മി അകത്തും പുറത്തും വളരെ മനോഹരിയാണ് എന്നാണ് മാല പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/mala.jpg?resize=
1280%2C720&ssl=1)

അവൾ ‘അമ്മു’ ആകുന്നത് കാണാൻ എനിക്ക് ഇഷ്ടമായിരുവെന്നും അമ്മുവിൽ നിറയുന്നത് ഐശ്വര്യ
ലക്ഷ്മിയാണെന്നും ആ കഥാപാത്രത്തെ ഐശ്വര്യ അത്രയ്ക്ക് ഉൾക്കൊണ്ടിരുന്നുവെന്നും മാലാ 
പാർവതി പറയുന്നു. ഗാർഹിക അക്രമത്തിലൂടെ കടന്നുപോയ സ്ത്രീകൾ അമുദയെ തിരിച്ചറിയുന്നതിൽ
അതിശയിക്കാനില്ലെന്നും ആഴത്തിലുള്ള കയ്‌പേറിയ മുറിവുകൾ ഉണക്കാൻ അമ്മു പലരെയും സഹായിക്കുന്നുണ്ട്
എന്നുമാണ് നടി പറയുന്നത്. വളരെ മനോഹരമായ കുറിപ്പാണ് മാല പാർവ്വതി പങ്കുവെച്ചിരിക്കുന്നത്
