# തന്‌റെ ആദ്യ ഹിന്ദി സിനിമ റിലീസാണിന്ന്,കണ്ടിട്ട് അഭിപ്രായം പറയണമെന്ന് മാല പാർവ്വതി

- Link: https://ml.b4blaze.com/film-news/mala-parvathi-first-bollywood-film
- Published: 2022-12-09T09:57:41+05:30
- Author: Ajay

മികച്ച അഭിനേത്രിയും സമൂഹിക പ്രവർത്തയുമാണ് നടി മാല പാർവ്വതി. താരം തന്‌റെ പുതിയ ചിത്രത്തിന്റെ
വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം വിശേഷങ്ങൾ 
പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി ഒരു ഹിന്ദിയിമയിൽ അഭിനയിച്ചിരിക്കുകയാണ് താരം. രേവതി
സംവിധാനം ചെയ്ത സലാം വെങ്കിയിലൂടെയാണ് മാല പാർവ്വതി ബോളിവുഡ് സിനിമയിൽ എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/mala4.jpg?resize
=1280%2C720&ssl=1)

മാല പാർവ്വതി ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ”ഇന്ന് എന്റെ ആദ്യ ഹിന്ദി സിനിമ
റിലീസ് ആണ് സിസ്റ്റർ ക്ലാര എന്നൊരു നഴ്‌സ് ആണ്, ഈ ച്ിത്രത്തിൽ ഞാൻ.നടി രേവതി സംവിധാനം
ചെയ്ത സലാം വെങ്കിയിൽ കാജോൾ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഈ സിനിമ
നിങ്ങൾ കണ്ടെങ്കിൽ എന്ന് ഒരാഗ്രഹമുണ്ട്. സ്വന്തം ശബ്ദമാണ്. ഡബ്ബ് അല്ല, സിങ്ക് സൗണ്ട്
ആയിരുന്നു. ഹിന്ദിയൊക്കെ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട കൂട്ടുകാരെല്ലാം കണ്ടിട്ട് അഭിപ്രായം
പറയണം. സിനിമ പഠിക്കാത്തവർക്ക് പ്രിഫറൻസ്”എന്നായിരുന്നു പോസ്റ്റ്‌.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/mala-2.jpg?resize
=1280%2C720&ssl=1)

ബിലീവ് പ്രൊഡക്ഷൻസ് ,ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ശ്രദ്ധ
അഗ്രവാൾ, സൂരജ് സിങ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ സുജാത എന്ന വീട്ടമ്മയുടെ
വേഷമാണ് കാജോൾ അവതരിപ്പിക്കുന്നത്. കൂടാതെ സിനിമയിൽ അതിഥി വേഷത്തിൽ ആമിർ ഖാൻ എത്തുന്നുണ്ട്.
