# മലൈക്കോട്ടൈ വാലിബനിൽ മോഹൻലാലിന് രണ്ട് ഗെറ്റപ്പോ?

- Link: https://ml.b4blaze.com/film-news/malaikottai-vaaliban-updates
- Published: 2023-03-24T15:16:11+05:30
- Author: Rahul

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘മലൈക്കോട്ടൈ
വാലിബൻ’. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ എന്്‌ന
സിനിമയ്ക്കായി. സമൂഹ മാധ്യമങ്ങളിൽ സിനിമയുടെ കഥയെ കുറിച്ചും നടന്റെ ഗെറ്റപ്പുകളെ കുറിച്ചും
അഭ്യൂഹങ്ങൾ സജീവമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mohanlal-lijo-.jpg?
resize=1200%2C628&ssl=1)

അതേ സമയം ചിത്രത്തിൽ മോഹൻലാൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാകും എത്തുക എന്നുള്ള റിപ്പോർട്ടുകളാണ്
ഇപ്പോൾ വന്നിരിക്കുന്നത്.ആദ്യ ഗെറ്റപ്പിൽ നീണ്ട താടിയുള്ള വലിയ ലുക്കിലാണെന്നും തന്റെ
രണ്ടാം ഗെറ്റപ്പിനായി മോഹൻലാൽ ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് എന്ന റിപ്പോർട്ടുകളും
പുറത്ത് വരുന്നുണ്ട്.കൂടാതെ മലൈക്കോട്ടൈ വാലിബന്റെ ഒഫീഷ്യൽ ടീസർ ഏപ്രിലിൽ റിലീസ് ചെയ്യാൻ
ഒരുങ്ങുന്നതായും സൂചനകളുണ്ട്. വിഷു ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 14 വെള്ളിയാഴ്ച ടീസർ
റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/malaaa.jpg?resize
=1280%2C720&ssl=1)

സോണലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത് ,ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി,
സുചിത്ര നായർ, മനോജ് മോസസ് എന്നിവരാണ് വാലിബനിലെ മറ്റ് കഥാപാത്രങ്ങൾ.ഷിബു ബേബി ജോണിൻറെ
ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും
ചേർന്നാണ് മലൈക്കോട്ടൈ വാലിബൻ നിർമ്മിക്കുന്നത്

 
