# ആ ദിവസം ആയിരിക്കും എന്റെ ജീവിതത്തിലെ മനോഹരമായ ദിവസം, അതിനായാണ് ഞാൻ കാത്തിരിക്കുന്നത്!

- Link: https://ml.b4blaze.com/film-news/malavika-about-film
- Published: 2021-03-09T10:47:09+05:30
- Author: Sreekumar

തെന്നിന്ത്യയിൽ ഭാഗ്യനായികമാരിൽ ഒരാൾ ആണ് മാളവിക മോഹൻ. അഭിനയിച്ച ചിത്രങ്ങൾ എല്ലാം 
തന്നെ സൂപ്പർഹിറ്റുകൾ ആയതാണ് വളരെ പെട്ടന്ന് തന്നെ ഈ വിളിപ്പേര് ലഭിക്കാൻ കാരണം. മലയാളം,
തമിഴ്, തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം നിരവധി ആരാധകരെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പട്ടം പോലെ എന്ന മലയാള ചിത്രത്തിൽ കൂടി അരങ്ങേറ്റം നടത്തിയ താരം ശേഷം തമിഴിലേക്ക് പോകുകയായിരുന്നു.
തമിഴിൽ സൂപ്പർസ്റ്റാറുകൾ ആയ രജനികാന്തിനൊപ്പം പേട്ടയിലും വിജയ്ക്കൊപ്പം മാസ്റ്ററിലും
എല്ലാം വളരെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ആണ് താരം എത്തിയത്. അടുത്ത ചിത്രത്തിന്റെ 
ചിത്രീകരണം ആരംഭിച്ചെങ്കിലും ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. ഇപ്പോൾ തന്റെ ജീവിതത്തിൽ
ഉണ്ടാകാൻ പോകുന്ന മനോഹരമായ നിമിഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക മോഹനൻ.

സിനിമയിൽ ക്യാമറാമാനായി പ്രവർത്തിക്കുകയാണ് മാളവികയുടെ അച്ഛൻ. അച്ഛനെ പോലെത്തന്നെ സിനിമയുടെ
പിന്നണിയിൽ പ്രവർത്തിക്കാൻ ആയിരുന്നു മാളവികയ്ക്കും താൽപ്പര്യം. എന്നാൽ വളരെ അവിചാരിതമായി
ക്യാമറയ്ക്ക് മുന്നിൽ എത്തുകയായിരുന്നു. തന്റെ അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണമെന്നാണ്
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്നും അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ
ആണെന്നും അങ്ങനെ അച്ഛന്റെ ക്യാമെറയ്ക്ക് മുന്നിൽ അഭിനയിക്കാൻ കഴിയുന്ന ദിവസം ആയിരിക്കും
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമെന്നുമാണ് മാളവിക ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മലയാളത്തിലെ ട്രോളുകൾ എല്ലാം പലപ്പോഴും അതിരുകടക്കാറുണ്ടെന്നും പല പരിഹാസങ്ങളും തന്നെ
ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും അടുത്തിടെ മാളവിക പറഞ്ഞിരുന്നു. പലപ്പോഴും തന്റെ
ശരീരത്തെയും ആളുകൾ പരിഹസിച്ചിരുന്നെന്നും അസ്ഥികൂടത്തിൽ തൊലിവെച്ച് പിടിപ്പിച്ചത് പോലെയാണ്
എന്നെ കാണാനെന്നുമൊക്കെ പലരും പറഞ്ഞിരുന്നു. പലതരത്തിലുള്ള പരിഹാസങ്ങളും തനിക്ക് നേരിടേണ്ടി
വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ ഇപ്പോൾ അതിനെയൊക്കെ അതിജീവിച്ച് കൊണ്ട്
ഒരുപിടി നല്ല ചിത്രങ്ങളുമായി മുന്നേറുകയാണ് മാളവിക മോഹനൻ.
