# വീടിന് അകത്തും പുറത്തും അപ്പയ്ക്ക് രണ്ടു സ്വഭാവം ആണ് ഉള്ളത്!

- Link: https://ml.b4blaze.com/film-news/malavika-about-jayaram
- Published: 2021-08-09T10:24:06+05:30
- Author: Sreekumar

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബം ആണ് ജയറാമിന്റേത്, താരദമ്പതിമാർ ആയ പാർവതി
ജയറാമിന്റെ മക്കൾ കാളിദാസനെയും മാളവികയും എല്ലവർക്കും വളരെ ഇഷ്ട്ടമാണ്. വളരെ ചെറുപ്പം
മുതൽ തന്നെ കാളിദാസ് സിനിമയിലേക്ക് എത്തി ചേർന്ന്, എന്നാൽ മകൾ മാളവിക ഇതുവരെ സിനിമയിൽ
എത്തി ചേർന്നിട്ടിട്ടില്ല. തനിക്ക് സിനിമയിൽ അഭിനയിക്കുന്നത് താൽപ്പര്യം ഇല്ല എന്ന്
പല തവണ മാളവിക വ്യതമാക്കിയിരുന്നു. താൻ സ്പോർട്സ് ഡാൻസ് എന്നി മേഖലകളെ ആണ് ഇഷ്ടപ്പെടുന്നത്,
സിനിമയോട് തനിക്ക് ഒട്ടും താൽപ്പര്യം ഇല്ല എന്നും മാളവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു
അഭിമുഖത്തിൽ അച്ഛൻ  മനസ്സ് തുറക്കുകയാണ് മാളവിക. പുറത്ത് എല്ലാവരും കാണുന്നത് പോലെ 
ഒരാൾ അല്ല അപ്പ വീട്ടിൽ വന്നു കഴിഞ്ഞാൽ എന്നാണു മാളവിക പറയുന്നത്. പുറത്ത് എല്ലാവരെയും
ചിരിപ്പിച്ചും സന്തോഷിപ്പിച്ചും ഇരിക്കുന്ന അപ്പ വീട്ടിൽ വന്നു കഴിഞ്ഞാൽ ചെറിയ കാര്യത്തിന്
പോലും ഭയങ്കര ഇമോഷണൽ ആകാറാണ് പതിവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/06/jayaram-with-malavika.
jpg?resize=1024%2C459&ssl=1)

എല്ലാവരും കരുതുന്നത് അപ്പ ആയിരിക്കും വീട്ടിൽ എല്ലാവരെയും ഇപ്പോഴും കളിയാക്കികൊണ്ടിരിക്കുന്നത്
എന്നാണു. എന്നാൽ വീട്ടിൽ ശരിക്കും അപ്പ അല്ല അമ്മ ആണ് എല്ലാവരെയും കളിയാക്കുന്നത്. 
അപ്പായെ എക്കെ ‘അമ്മ ഒരുപാട് കളിയാക്കാറുണ്ട്. ഒരിക്കൽ ഞാൻ വീട്ടിൽ വെച്ച് സാരി ഉടുത്തു.
അത് കണ്ട അപ്പ എന്റെ ചക്കി ഇത്രയും വളർന്നോ എന്ന് ചോദിച്ചു ഭയങ്കരമായി ഇമോഷണൽ ആയി. 
അത്രയേ ഉള്ളു അപ്പ വീട്ടിൽ എന്നും മാളവിക പറഞ്ഞു. അടുത്തിടെ വിസ്മയയുടെ മരണത്തെ തുടർന്നു
വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് താരത്തിന് നേരെ ഉണ്ടായത്. ഒരു സ്വർണ്ണക്കടയുടെ പരസ്യ
ചിത്രത്തിൽ അഭിനയിച്ചു എന്നതാണ് ജയറാമിന് നേരെ ഉയർന്ന ആരോപണം. ഇതിനും വ്യക്തമായ മറുപടി
മാളവിക പറയുന്നു.

![malavika-jayaram-3](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
malavika-jayaram-3.jpg?resize=845%2C440&ssl=1)

ആ പരസ്യം ചിത്രീകരിച്ചത് മാസങ്ങൾക്ക് മുൻപാണ്. ആ മരണം സംഭവിക്കുന്നതിനും ഒരുപാട് മാസങ്ങൾക്ക്
മുൻപ്. എന്നാൽ അതും ഈ മരണവും തമ്മിൽ എന്തിനാണ് കൂട്ടിച്ചേർത്ത് വായിക്കുന്നത് എന്ന്
എനിക്ക് മനസ്സിലായിട്ടില്ല. കുറച്ച് ഫേക്ക് ഐഡി ഉണ്ടെങ്കിൽ ആർക്കും ആരെയും എങ്ങനെ വേണമെങ്കിലും
സോഷ്യൽ മീഡിയയിൽ കൂടി ആക്രമിക്കാൻ പറ്റുമല്ലോ. ശരിക്കും ആ പരസ്യവും ആ കുട്ടിയുടെ മരണവും
തമ്മിൽ യാതൊരു ബന്ധവും ഇല്ല. എന്നിട്ടും അപ്പയ്ക്ക് നേരെ വലിയ രീതിയിൽ ഉള്ള ട്രോളുകളും
മറ്റുമാണ് വന്നത് എന്നും മാളവിക പറഞ്ഞു.
