# മാധ്യമപ്രവത്തകർ എന്തിനാണ് ഇവരോട് ചൂടാകുന്നത്

- Link: https://ml.b4blaze.com/film-news/malavika-about-media
- Published: 2023-05-07T11:24:50+05:30
- Author: Rahul

കുടുംബ പ്രേഷകരുടെ ഇഷ്ട്ടനായിക ആണ് മാളവിക കൃഷ്ണദാസ്. മാളവിക ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്.
വരൻ നായിക നായകനിലെ മത്സരാർത്ഥിയായ തേജസ് ജ്യോതിയാണ് താരത്തിനെ വിവാഹം കഴിച്ചത്. ഇരുവരും
നായിക നായകനിൽ ആണ് പരിചയപ്പെടുന്നത്. ആ പരിചയം ആണ് ഇപ്പോൾ വിവാഹത്തിൽ കലാശിച്ചതും. 
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ താരം പങ്കുവെക്കുകയും
അവ വൈറൽ ആകുകയും ചെയ്‌യാറു ണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ മെഹന്ദി കല്യാണത്തിന്റെ ചിത്രങ്ങളും,
വീഡിയോകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ആർഭാട പൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും
വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/malavika-1.jpg?resize
=405%2C544&ssl=1)

എന്നാൽ റിസപ്ഷൻ പരിപാടിക്ക് എത്തിയ മാളവികയ്ക്കും തേജസിനുമെതിരെ മാധ്യമപ്രവത്തകർ അൽപ്പം
രൂക്ഷമായി സംസാരിക്കുന്നതിന്റെയും അതിന് മാളവികയും തേജസും നൽകിയ മറുപടിയുടെയും വീഡിയോ
ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. തങ്ങളോട് അവിടെ ഉള്ള ഒരാൾ മോശമായി
പേരുമാറി എന്നാണ് മാധ്യമപ്രവർത്തകർ തേജസിനോടും മാളവികയോടും അൽപ്പം രൂക്ഷമായി പറയുന്നത്.
നിങ്ങളോട് ഞങ്ങൾ അല്ലല്ലോ മോശമായി പെരുമാറിയത് എന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ട്
എങ്കിൽ ക്ഷമിക്കാനും ആണ് മാളവിക പറയുന്നത്. എന്നാൽ അങ്ങനെ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ
അതിന് കാരണം ഉണ്ടെന്നാണ് തേജസ് പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/malavika-1-1.jpg?
resize=418%2C546&ssl=1)

നമുക്ക് കുറച്ച് സെക്ക്യൂരിറ്റിയുടെയും പ്രൈവസിയുടെയും ഒക്കെ പ്രശ്നങ്ങൾ ഉണ്ടെന്നും
അത് കൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്നും വിവാഹ ദിവസം ഞങ്ങൾ വീട്ടിൽ ഇല്ലാതിരുന്നപ്പോൾ
ഏതോ മാധ്യമപ്രവർത്തകർ തങ്ങൾ പോലും അറിയാതെ വീട്ടിൽ കയറി എന്നും അവർ വീട്ടിൽ കയറി വീഡിയോ
ഒക്കെ എടുക്കുന്നത് ഞങ്ങൾ ആരും അറിഞ്ഞില്ല എന്നും ആ ഒരു അവസ്ഥ ഓർത്ത് നോക്ക് എന്നുമാണ്
മാളവികയും തേജസും പറഞ്ഞത്. അന്നത്തെ ദിവസം ഞങ്ങൾ പോലും അറിയാതെ വീട്ടിൽ ആരുമില്ലാത്തപ്പോൾ
അങ്ങനെ കയറിയത് ശരിക്കും ഷോക്ക് ആയി പോയി എന്നും തേജസ് കുറച്ച് കയർത്ത് തന്നെ മാധ്യമങ്ങളോട്
പറയുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
