# ജയറാമിൻ്റെ മകളെവിളിച്ച് ദിലീപ് ദേഷ്യപ്പെട്ട സംഭവം !!

- Link: https://ml.b4blaze.com/film-news/malavika-jayaram-about-dileeps-angry
- Published: 2022-09-22T14:35:14+05:30
- Author: Rahul

മലയാള സിനിമയിൽ കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികൾ ആയിട്ടുള്ള താര കുടുംബത്തിൽ
പ്രമുഖ സ്ഥാനത്താണ് ദിലീപിന്റെ കുടുംബം. ദിലീപിന്റെ വീട്ടിലെ എല്ലാവരും മലയാളികളെ സംബന്ധിച്ച്
പ്രമഖർ തന്നെ. സിനിമയിൽ ഇന്നുവരെ അഭിനയിച്ചിട്ടില്ലാത്ത ദിലീപിന്റെ മകൾ മീനാക്ഷിക്ക്
പോലും ഇവിടുത്ത ഏതൊരു സിനിമ താരത്തിനും കൊടുക്കുന്ന പരിഗണന മലയാളി കൊടുക്കുന്നുണ്ട്.
മറ്റൊരു താര പുത്രിയായ നടൻ ജയറാമിന്റെ മകൾ മാളവിക ജയറാം ദിലീപിന്റെ മകൾ മീനാക്ഷിയെക്കുറിച്ച്
അടുത്തിടെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_47.jpg?
resize=587%2C534&ssl=1)

മീനാക്ഷി എന്റെ ഒരു അനുജക്തിയാണ്, പണ്ടുമുതലേ അറിയാം, മീനാക്ഷി വീട്ടിൽ എല്ലാം വന്നിട്ടുണ്ട്.
മീനാക്ഷി ഇടക്ക് പഠിക്കാൻ ചെന്നൈയിൽ എത്തിയ സമയത്ത് ഇടക്ക് അവളെ ഹോസ്റ്റലിൽ നിന്ന് 
ചാടിച്ച് കറങ്ങാൻ പോകും. ഇതറിഞ്ഞ് ദിലീപ് അങ്കിൾ എന്നെ വിളിച്ച് വഴക്ക് പറയും. അങ്ങനെ
ഒരുപാട് കഥകൾ ഞങ്ങളുടേതായി ഉണ്ട്. ഒരു അഭിയമുഖത്തിലാണ് മാളവികയുടെ വെളിപ്പെടുത്തൽ. 
അതേസമയം ദുൽഖറിനെ വളരെ മുൻപേ പരിചയപ്പെട്ടിരുന്നു എന്നും അദ്ദേഹത്തോട് ഒപ്പം എപ്പഴേലും
ഒരു പ്രണയ ചിത്രം ചെയ്യണം എന്നത് തന്റെ വലിയ ആഗ്രഹം ആണെന്നും മാളവിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Screenshot_46.jpg?
resize=780%2C663&ssl=1)
