# ഞാന്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെന്ന് ആര് പറഞ്ഞു.. നിങ്ങള്‍ ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമ വീണ്ടും വീണ്ടും കണ്ടുനോക്കൂ: മാളവിക ജയറാം

- Link: https://ml.b4blaze.com/film-news/malavika-jayaram-about-her-first-experience
- Published: 2022-04-30T15:42:02+05:30
- Author: Rahul

ജയറാമിന്റേത് താരകുടുംബം എന്ന് പറയാമെങ്കിലും മകള്‍ മാളവിക കൂടി മേഖലയിലേയ്ക്ക് രംഗപ്രവേശം
ചെയ്താലേ അത് പൂര്‍ണ്ണമാകൂ എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍, താന്‍ അഭിനയിച്ചിട്ടില്ലെന്ന്
ആരു പറഞ്ഞു, ഞാന്‍ അച്ഛന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നാണ് ചക്കി എന്ന് വിളിപ്പേരുള്ള
മാളവിക ഇപ്പോള്‍ പറയുന്നത്.

പക്ഷേ, അതാര്‍ക്കും അറിയില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
എന്ന സിനിമ വീണ്ടും വീണ്ടും കണ്ടുനോക്കൂ എന്നാണ് ചക്കി പറയുന്നത്.

ജയറാമിന്റെ മകള്‍ മാളവികയും സിനിമയിലേയ്ക്ക് എന്ന് അത്ഭുതത്തോടെ പറയുന്നവരോടാണ് മാളവികയുടെ
ഈ മാസ്റ്റര്‍ പീ്‌സ് മറുപടി. സിനിമയിലെ തന്റെ അരങ്ങേറ്റം നേരത്തെ കഴിഞ്ഞിരിക്കുന്നു.
താന്‍ നേരത്തെ തന്നെ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രേക്ഷകര്‍ക്കധികം
ആ കാര്യമറിയില്ലെന്നും മാളവിക പറയുന്നു.

![malavika-jayaram](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/12/
Screenshot_2-291x300.jpg?resize=634%2C654&ssl=1)

അതേസമയം, അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ മകന്‍ കാളിദാസ് ജയറാം നേരത്തെ തന്നെ സിനിമയില്‍
എത്തിയിരുന്നു. ബാലതാരമായി എത്തിയെന്ന് മാത്രമല്ല, അവാര്‍ഡുകളും സ്വന്തമാക്കിയിരുന്നു.
വീണ്ടും അഭിനയത്തെ മുറുക്കിപ്പിടിച്ചുകൊണ്ട് ഇപ്പോള്‍ നായകനായി മലയാളി പ്രേക്ഷകരുടെ
ഇഷ്ടം പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് കാളിദാസ്.

ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, എന്നാല്‍, അത് ആര്‍ക്കുമറിയില്ല. സത്യന്‍
അന്തിക്കാട് അങ്കിള്‍ തന്നെയാണ് എന്നെ സിനിമയില്‍ പരിചയപ്പെടുത്തിയത്. യാത്രക്കാരുടെ
ശ്രദ്ധയ്ക്ക് എന്ന സിനിമയില്‍ ഞാനുമുണ്ടായിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന
സിനിമ റിവൈന്റ് ചെയ്ത് കണ്ട് നോക്കിയാല്‍ എന്നെ കാണാം. ഇതാണ് ഒരു അഭിമുഖത്തില്‍ മാളവിള
നല്‍കിയ മറുപടി.

⌊malavika-jayaram⌉⌊malavika-jayaram⌉
 സിനിമയുടെ ഷൂട്ടിങ് കാണാന്‍ താനും അമ്മയും കാളിദാസും
അവിടെ പോയിരുന്നു. ട്രെയിനിലുള്ള സീനായിരുന്നു അപ്പോള്‍ ഷൂട്ട് ചെയ്തിരുന്നത്. ഞങ്ങളെ
കണ്ടപ്പോള്‍ സത്യന്‍ അങ്കില്‍ പറഞ്ഞു കാളിദാസ് ഇവിടെയുള്ള നിലയ്ക്ക് അവന്‍ ഈ സീനില്‍
പാസ് ചെയ്ത് പോയിക്കോട്ടെ എന്ന്. അവന്റെ കൂടെ ഞാനും കയറി. ആ സീനില്‍ രണ്ട് കുട്ടികള്‍
പാസ് ചെയ്യുന്നുണ്ട്. അതില്‍ ഞാനുണ്ട് എന്നാണ് മാളവിക പറയുന്നത്. ചക്കി വാ എന്ന് പറഞ്ഞിട്ട്
തന്നെ കാളിദാസ് പിടിച്ച് കൊണ്ട് പോകുന്നുണ്ടെന്നും മാളവിക പറഞ്ഞു.

കണ്ണന്‍ ഉള്ളത് കൊണ്ട് എന്റെ ഡയലോഗും കൂടി പോയി കിട്ടിയെന്നും ചക്കി ചിരിച്ചുകൊണ്ട്
പറയുന്നു. എക്സ്പീരിയന്‍സ് ആക്ടര്‍ അത് കൊണ്ട് പോയി. എന്നെ പിന്തുടര്‍ന്ന് വന്നാല്‍
മതി, എന്റെ ടൈമിംഗില്‍ നീങ്ങിയേക്ക് ചക്കി. എല്ലാം ഞാന്‍ ഏറ്റു എന്നൊക്കെ അവന്‍ പറഞ്ഞു.
അങ്ങനെ ആ സീന്‍ ഞങ്ങള്‍ ചെയ്തു എന്നും മാളവിക പറയുന്നു.

 
