# ‘മദ്രാസ് പൊണ്ണ്’ മാളവിക ജയറാമിന്റെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/malavika-jayaram-instagram-post-viral-on-social-media
- Published: 2022-02-16T21:27:05+05:30
- Author: Gargi

പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെയും മക്കളും ആരാധകര്‍ക്ക്
പ്രിയപ്പെട്ടവരാണ്. മകന്‍ കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതോടെ മകള്‍ മാളവികയുടെ
സിനിമാപ്രവേശനത്തെ കുറിച്ചാണ് പ്രേക്ഷകരുടെ ചോദ്യം. എന്നാല്‍ സിനിമയേക്കാള്‍ തനിക്ക്
മോഡലിംഗ് ആണ് താല്‍പ്പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലയെന്നുമാണ്
മാളവിക ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍
ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

https://www.instagram.com/p/CaBr5QoJ6R6/

‘മദ്രാസ് പൊണ്ണ്’ എന്ന ക്യാപ്ഷനോടെയായിരുന്നു മാളവിക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
കറുപ്പും റോസും കലര്‍ന്ന കസവ് സാരിയും അതിന് ചേരുന്ന ആഭരണങ്ങളും അണിഞ്ഞായിരുന്നു മാളവിക
ജയറാം പോസ് ചെയ്തത്. കണ്‍മഷിയെഴുതിയതിനൊപ്പം കറുത്ത പൊട്ടും തൊട്ടിരുന്നു മാളവിക. സിനിമയില്‍
ഇതുവരെ അരങ്ങേറിയില്ലെങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് മാളവിക ജയറാം.
