# ഇനി സന്തോഷനാളുകള്‍!! പുതിയ വിശേഷവുമായി മാളവിക ജയറാം

- Link: https://ml.b4blaze.com/film-news/malavika-jayaram-new-happiness
- Published: 2024-05-28T17:46:50+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രിയാണ് ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക.
അടുത്തിടെയായിരുന്നു താരപുത്രിയുടെ വിവാഹം. ദിവസങ്ങള്‍ നീണ്ട വിവാഹ ചടങ്ങുകളെല്ലാം 
സോഷ്യലിടത്ത് വൈറലായിരുന്നു.

ഗുരുവായൂരില്‍ വെച്ചായിരുന്നു താലികെട്ട് നടന്നത്. താരലോകം ഒന്നിച്ചെത്തിയ വിവാഹമായിരുന്നു
മാളവികയുടേത്. റിസപ്ഷന്‍ ചടങ്ങുകളിലെല്ലാം താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. പാലക്കാട്
സ്വദേശിയായ നവവീതാണ് മാളവികയുടെ വരന്‍. നവനീത് ലണ്ടനിലാണ് സ്ഥിരതാരമസം.
  ഇപ്പോഴിതാ
വിവാഹ ശേഷമുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് മാളവിക. പ്രിയതമനോടൊപ്പം ലണ്ടനില്‍ എത്തിയ
സന്തോഷമാണ് താരപുത്രി പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാളവിക സന്തോഷവാര്‍ത്തയറിയിച്ചത്.
തീര്‍ത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു മാളവികയുടേത്. മാട്രിമോണിയല്‍ വഴി വന്ന പ്രൊപ്പോസലായിരുന്നെന്ന്
ജയറാം തന്നെ പറഞ്ഞിരുന്നു.  നവനീത് പഠിച്ചതും വളര്‍ന്നതുമെല്ലാം ബുഡാപെസ്റ്റിലാണ്. 
സിഎ കഴിഞ്ഞ നവനീത് ചാര്‍ട്ടേഡ് അക്കൗണ്ടന്റായും സൈബര്‍ വിങ് സെക്യൂരിറ്റി വിങ് ഹെഡായിട്ടും
വര്‍ക്ക് ചെയ്യുകയാണ്. നവനീതിന്റെ അച്ഛന് യുഎന്നിലായിരുന്നു ജോലി. നവനീതിന്റെ കുടുംബം
കോടീശ്വരന്മാരാണെന്നും ആരാധകര്‍ കണ്ടെത്തിയിരുന്നു.
