# ‘ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം’; മാളവികയുടെ കുറിപ്പും ഒപ്പമൊരാളും! ആശംസകൾ ചൊരിഞ്ഞ് ആരാധകരും

- Link: https://ml.b4blaze.com/film-news/malavika-jayaram-post-viral
- Published: 2023-10-29T13:17:10+05:30
- Author: Gargi

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവതിയും. രണ്ട് മക്കളാണ്
ഇവർക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. കാളിദാസ് ബാലതാരമായി എത്തുകയും 
ഇപ്പോൾ നായകനായി തിളങ്ങി നിൽക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, സിനിമ ലോകത്തേക്ക് മാളവിക
ഇതുവരെ കടന്നു വന്നിട്ടില്ല. ചില പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. ജയറാമിനൊപ്പം
ചെയ്ത ജ്വല്ലറി പരസ്യവും ഇതിൽ ഉൾപ്പെടുന്നു. പക്ഷേ, ഇൻസ്റ്റഗ്രാമിൽ 3.15 ഫോളോവേഴ്സ്
ഉള്ള മിന്നും താരമാണ് മാളവിക. തൻറെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/malavika.jpg?resize
=433%2C784&ssl=1)

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചന മാളവിക നൽകിയിരുന്നു. ഇത് വൈറലാവുകയും ചെയ്തു.
ഇപ്പോൾ ഒരു പുരുഷന്റെ കയ്യിൽ കൈ കോർത്തിരിക്കുന്ന ചിത്രം മാളവിക ഇൻസ്റ്റാഗ്രാം സ്റ്റോറിയായി
പങ്കുവച്ചതോടെ പ്രണയത്തിലാണെന്ന് താരപുത്രി തുറന്ന് പറഞ്ഞിരിക്കുകയാണ്. പിന്നാലെ കാമുകനൊപ്പമെന്ന്
തോന്നിക്കുന്ന ഒരു ചിത്രം പോസ്റ്റായും മാളവിക പങ്കുവച്ചു. പ്രിയപ്പെട്ടവന് പിറന്നാൾ
ആശംസകൾ നേർന്ന് പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്.

കാമുകനാണെന്ന് മാളവിക വ്യക്തമായി പറഞ്ഞില്ലെങ്കിലും വാക്കുകളിൽ നിന്ന് പ്രിയപ്പെട്ടവൻ
അവൻ തന്നെയാണെന്ന് ഉറപ്പിക്കാമെന്നാണ് കമന്റുകൾ വരുന്നത്. ‘എന്റെ ജീവിതത്തിൽ ഞാൻ എടുത്ത
ഏറ്റവും ബെസ്റ്റ് തീരുമാനം, നിനക്ക് ഹാപ്പി ബർത്ത് ഡേ. എന്നും എപ്പോഴും ഞാൻ നിന്നെ 
സ്നേഹിക്കുന്നു’ എന്നാണ് മാളവിക ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം
സ്റ്റോറി ആയിട്ടാണ് മാളവിക ചിത്രം പങ്കുവച്ചിരിക്കുന്നത്. നേരത്തെ മാളവിക പങ്കുവച്ച
ചിത്രത്തിന് താഴെ കാളിദാസും പാർവതിയും കുറിച്ച കമന്റുകൾ വലിയ ശ്രദ്ധനേടിയിരുന്നു. അളിയാ
എന്നായിരുന്നു കാളിദാസിന്റെ കമന്റ്. ചക്കിക്കുട്ടാ എന്നാണ് പാർവതി കമന്റ് ചെയ്തത്.
