# മാളവികയുടെ റിസ്പ്ഷനിടെ സ്‌പോട്ടില്‍ വിവാഹ ആല്‍ബം കിട്ടി!! സര്‍പ്രൈസില്‍ ഞെട്ടി ജയറാമും പാര്‍വതിയും

- Link: https://ml.b4blaze.com/film-news/malavika-jayaram-wedding-album-as-surprise
- Published: 2024-05-09T17:09:49+05:30
- Author: Anu

മാളവിക ജയറാമിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. താരലോകം ഒന്നടങ്കം
പങ്കെടുത്ത വിവാഹമായിരുന്നു മാളവികയുടേത്. റിസപ്ഷനും താരങ്ങള്‍ എത്തിയിരുന്നു. ചിത്രങ്ങളെല്ലാം
സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. റിസപ്ഷനിടെ ജയറാമിനും പാര്‍വതിക്കും മാളവികയുടെ വിവാഹ
ആല്‍ബം സര്‍പ്രൈസ് ആയി ലഭിച്ചിരിക്കുകയാണ്.

ഗുരുവായൂരില്‍ വെച്ച് നടന്ന മാളവികയുടെയും നവനീതിന്റെയും വിവാഹത്തിന്റെയും തുടര്‍ന്ന്
നടന്ന വിരുന്നിന്റെയും ചിത്രങ്ങളാണ് ആല്‍ബത്തില്‍ നിറഞ്ഞത്. പാലക്കാട് നടന്ന റിസപ്ഷനിടെയാണ്
മിനി ആല്‍ബം ലഭിച്ചത്. വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രഫിയാണ് താരങ്ങള്‍ക്ക് സര്‍പ്രൈസ് ആയി 
ആല്‍ബം സമ്മാനിച്ചത്.
  റിസപ്ഷന്‍ നടക്കുന്ന വേദിയില്‍ തന്നെ തലേന്നു നടന്ന കല്യാണ 
ആല്‍ബവും കിട്ടിയപ്പോള്‍ എല്ലാവരും ഒന്ന് ഞെട്ടി. വേദിയില്‍ വെച്ചു തന്നെ ജയറാമും പാര്‍വതിയും
വധൂവരന്മാരും ബന്ധുക്കളും ആല്‍ബം മറിച്ചു നോക്കി. ഏറെ സന്തോഷമെന്നും താരങ്ങള്‍ പറഞ്ഞു.

വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രഫിയിലെ സൈനു ആണ് മാളവികയുടെയും നവനീതിന്റേയും വിവാഹ ഫോട്ടോഗ്രാഫര്‍.
മാളവികയുടെയും നവനീതിന്റെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസത്തിന്റെ ഭാഗമാകാന്‍
കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വൈറ്റ്‌ലൈന്‍ ഫോട്ടോഗ്രഫി പറഞ്ഞു.
  താലികെട്ടിന് ശേഷം
തൃശൂരിലെ നക്ഷത്ര ഹോട്ടലില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള അതിഥികള്‍ക്ക് വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ശേഷം കൊച്ചിയില്‍ സിനിമാക്കാര്‍ക്ക് മാത്രമായും ഗ്രാന്‍ഡ് റിസപ്ഷന്‍ ഒരുക്കി. പിന്നീട്
ഗിരീഷിന്റെ നാടായ പാലക്കാട് വരന്റെ വീട്ടുകാരുടെ റിസപ്ഷനും നടന്നിരുന്നു.
