# മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു! ഉടൻ വിവാഹമെന്ന് ‘അമ്മ പാർവതി 

- Link: https://ml.b4blaze.com/film-news/malavika-jayram-is-engeged
- Published: 2023-12-08T14:22:49+05:30
- Author: Suji

ജയറാം, പാർവതി താര ദമ്പതികളുടെ മകൾ മാളവിക ജയറാമിന്റെ വിവാഹ നിശ്ചയ കഴിഞ്ഞു എന്നുള്ള
വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, വിവാഹ നിശ്‌ചയ ചടങ്ങുകളുടെ ചിത്രങ്ങൾ
എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുകയാണ്. ഏകദേശം ഒരുമാസം മുൻപാണ് കാളിദാസ്
ജയറാമിന്റെ വിവാഹ നിശ്ചയം നടന്നിരുന്നത്, കാളിദാസിന്റെയും, തരുണിയുടയും വിവാഹത്തിന്
മുൻപേ തന്നെ മാളവികയുടെ വിവാഹം ഉണ്ടാകുമെന്നു അമ്മയും, നടിയുമായ പാർവതി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/malavika1.jpg?resize
=826%2C572&ssl=1)

കാളിദാസ് ആയിരുന്നു മാളവികയെ വിവാഹ നിശ്ച്ചയ പന്തലിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നത്.
ഒപ്പംഅമ്മ പാർവതിയും, തരുണിയും പങ്കുചേർന്നു,   ഈ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കൾ
മാത്രമായിരുന്നു പങ്കെടുത്തത്. ഇപ്പോൾ ഈ വിവാഹ നിശ്ചയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/malavika3.jpg?resize
=425%2C577&ssl=1)

കഴിഞ്ഞ മാസമായിരുന്നു മാളവിക തന്റെ കാമുകന്റെ കാര്യം വെളിപ്പെടുത്തിയത്, പ്രിയപെട്ടവനെ
പിറന്നാൾ ആശംസകൾ നേർന്ന പോസ്റ്റിലാണ് താരം തന്റെ പ്രിയതമനെ ആരാധകർക്ക് മാളവിക കാട്ടികൊടുത്തുതും,
ഒപ്പം കാളിദാസ് അളിയാ എന്ന് മെൻഷൻ ചെയ്യുകയും ചെയ്യ്തിരുന്നു. എന്നാൽ ആളിന്റെ  പേരോ
മറ്റു വിവരങ്ങളോ മാളവിക പങ്കുവെച്ചിരുന്നില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/kalidas1-1.jpg?resize
=538%2C537&ssl=1)
