# മമ്മൂക്ക, ലാലേട്ടൻ എന്നിവരോടൊപ്പം സിനിമ ചെയ്യുന്നത് വലിയ ആഗ്രഹം! ഇവരോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ പോലു൦ സാധിക്കുമെന്ന് ചിന്തിച്ചിട്ടില്ല, മാളവിക മേനോൻ 

- Link: https://ml.b4blaze.com/film-news/malavika-menon-about-mohanlal-and-mammootty
- Published: 2024-05-24T17:01:13+05:30
- Author: Suji

മലയാളി പ്രേഷകരുടെ ഇഷ്ടനടിയാണ് മാളവിക മേനോൻ, വൺസ് അപ്പോൺ ടൈം എന്ന ചത്രമാണ് നടി അവസാനമായി
അഭിനയിച്ച ചിത്രം, ഇപ്പോൾ താരം നടൻ മോഹൻലാലിനൊപ്പവും, മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാൻ
ആഗ്രഹം ഉണ്ടായിരുന്നു എന്ന് പറയുകയാണ് താരം, ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിലാണ് താൻ
ആദ്യമായി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത് എന്നും നടി കൂട്ടിച്ചേർത്തു, തനിക്ക് ലാലേട്ടനൊപ്പം
ആറാട്ടിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് മാളവിക പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/ma1-12.jpg?resize
=698%2C593&ssl=1)

മമ്മൂക്ക ലാലേട്ടന്‍ എന്നൊക്കെ പറയുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുക എന്നത് ഒരു ആഗ്രഹം
തന്നെയായിരുന്നു. ഒരു സാധാരണ പ്രേക്ഷകയായി നമ്മള്‍ ഇവരെ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ
ഇവരുട കൂടെ നില്‍ക്കാന്‍ പറ്റും ഒരു ഫോട്ടോ എടുക്കാന്‍ പറ്റും കൂടെ അഭിനയിക്കാന്‍ പറ്റും
എന്ന് പോലും ജീവിതത്തില്‍ വിചാരിച്ചിട്ടില്ല.അത്തരം ആഗ്രഹങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായി
കാണുമ്പോള്‍ മേലാകെ മഞ്ഞ് വീഴുന്ന പോലെ തോന്നലാണ് നടി  പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/mohan1.jpg?resize
=701%2C433&ssl=1)

ഞങ്ങള്‍ പക്ഷെ അധികം അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല. ഒരിക്കല്‍ ഒരു അനുഭവം ഉണ്ടായത്,
അന്ന് അമ്മയുടെ ഷോ നടക്കുന്ന സമയമായിരുന്നു, അത് കഴിഞ്ഞിട്ട് അടുത്തതാണല്ലോ എന്നതുകൊണ്ട്
ഞാന്‍ ഇങ്ങനെ ബാക്ക് സ്‌റ്റേജില്‍ നില്‍ക്കുകയാരുന്നു, എന്റേത് കഴിഞ്ഞിട്ട് ലാലേട്ടന്റെ
ഒരു പെര്‍ഫോര്‍മന്‍സ് കൂടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ഇങ്ങനെ സ്‌റ്റേജില്‍ കയറാനായി
നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ ഓള്‍ ദ ബെസ്റ്റ് പറഞ്ഞത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.
മാളവിക പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/malavika1.jpg?resize
=612%2C493&ssl=1)

 
