# ചെക്ക് ഷര്‍ട്ടിലും ഷോര്‍ട്‌സിലും തിളങ്ങി നടി മാളവിക മേനോന്‍; വൈറലായി ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/malavika-menon-new-photoshoot-viral-on-social-media
- Published: 2022-07-07T17:43:44+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മാളവിക മേനോന്‍. നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക്
വന്ന താരമാണ് മാളവിക. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടിയായും നടിയായും
താരം മലയാളികളുടെ പ്രീതി നേടിയെടുത്തു. ഈ അടുത്തിടെ ഇറങ്ങിയ ആറാട്ട്, ഒരുത്തീ, സി.ബി.
ഐ 5 – ദി ബ്രെയിന്‍, പുഴു തുടങ്ങിയ സിനിമകളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/9QQBugi.jpg?resize
=1080%2C1080&ssl=1)

ഇന്‍സ്റ്റാഗ്രാമില്‍ വളരെ ആക്റ്റീവ് ആണ് മാളവിക മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ
ഫോട്ടോ ഷൂട്ടാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/a2AdHTT.jpg?resize
=1080%2C1080&ssl=1)

ചുവപ്പ് ചെക്ക് ഷര്‍ട്ടും നീല ഷോര്‍ട്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം. ദുബായിയില്‍
നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റും
ലൈക്കുമായി എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/ctA2mTN.jpg?resize
=1080%2C1080&ssl=1)

ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06, മാമാങ്കം,
അല്‍ മല്ലു, തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം ചിത്രങ്ങളില്‍
മാളവിക അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/149048-malavika-
lulu-5.jpg?resize=750%2C938&ssl=1)

കൊച്ചി ലുലു മാളില്‍ വച്ച് നടന്ന 2022 ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴുള്ള റാംപ്
വാക്ക് നടത്തുന്ന ചിത്രങ്ങള്‍ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/149049-malavika-
lulu-4.jpg?resize=750%2C938&ssl=1)

കറുപ്പ് ഗൗണില്‍ കിടിലം ലുക്കിലാണ് മാളവികയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 
ഈ ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/149052-malavika-
lulu-1.jpg?resize=750%2C938&ssl=1)
