# സാരിയില്‍ അതി സുന്ദരിയായി മാളവിക മേനോന്‍- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/malavika-menon-photos-viral
- Published: 2023-01-14T21:24:28+05:30
- Author: Gargi

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മാളവിക മേനോന്‍. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്
വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/m.jpg?resize=1080%
2C1080&ssl=1)

സാരിയില്‍ അതിസുന്ദരിയായാണ് നടിയെത്തിയിരിക്കുന്നത്. സാരിക്കനുയോജ്യമായ മേക്കപ്പും 
ആഭരണങ്ങളും മാളവികയെ കൂടുതല്‍ സുന്ദരിയാക്കി. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക്
കമന്റുകളുമായെത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mm.jpg?resize=1080%
2C1080&ssl=1)

നിദ്ര എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് മാളവിക. പിന്നീട് നിരവധി ചിത്രങ്ങളില്‍
അഭിനയിച്ചു. സഹനടിയായും നടിയായും താരം മലയാളികളുടെ പ്രീതി നേടിയെടുത്തു. ഈ അടുത്തിടെ
ഇറങ്ങിയ ആറാട്ട്, ഒരുത്തീ, സി.ബി.ഐ 5 – ദി ബ്രെയിന്‍, പുഴു തുടങ്ങിയ സിനിമകളില്‍ മാളവിക
അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mmm.jpg?resize=1080%
2C1080&ssl=1)

ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06, മാമാങ്കം,
അല്‍ മല്ലു, തുടങ്ങിയ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇരുപത്തി അഞ്ചോളം ചിത്രങ്ങളില്‍
മാളവിക അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mmmm.jpg?resize=
1080%2C1080&ssl=1)

കൊച്ചി ലുലു മാളില്‍ വച്ച് നടന്ന 2022 ലുലു ഫാഷന്‍ വീക്കില്‍ പങ്കെടുത്തപ്പോഴുള്ള റാംപ്
വാക്ക് നടത്തുന്ന ചിത്രങ്ങള്‍ മാളവിക തന്റെ ആരാധകരുമായി പങ്കുവച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/l.jpg?resize=1080%
2C1080&ssl=1)

കറുപ്പ് ഗൗണില്‍ കിടിലം ലുക്കിലാണ് മാളവികയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 
ഈ ചിത്രങ്ങളും ആരാധകരേറ്റെടുത്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/mmmmm.jpg?resize
=1080%2C1080&ssl=1)
