# തോന്നിയപോലെ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനോട് ചൂടായി മാളവിക ; താരത്തിനെതിരെ വിമർശനവുമായി ജനം

- Link: https://ml.b4blaze.com/film-news/malavika-menon-viral-video
- Published: 2023-07-29T17:11:45+05:30
- Author: Shilpa

ഭക്തിഗാന ആൽബങ്ങളിലൂടെ അഭിനയ ലോകത്തേക്ക് ചുവടുവെച്ച താരമാണ് മാളവിക മേനോൻ. തുടർന്ന്
മലയാള സിനിമയിലേക്കും അധികം വൈകാതെ തന്നെ താരം ചുവടുവെക്കുകയായിരുന്നു. ഒട്ടനവധി ആരാധകരെ
സമ്പാദിക്കുവാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-170236-205x300.png?resize=796%2C1165&ssl=1)

കഴിഞ്ഞിടയായി കുറച്ചധികം ഫോട്ടോഷൂട്ടുകളിലൂടെ മാളവിക മാധ്യമ ശ്രദ്ധ കവർന്നിരുന്നു. 
അത്തരത്തിൽ ഇപ്പോൾ മാളവിക വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. കുറുക്കൻ എന്ന പുതിയ
സിനിമ കാണാനായി തീയറ്ററിൽ എത്തിയ താരം അനധികൃതമായി വാഹനം പാർക്ക് ചെയ്തതോടെ അത് മാറ്റാനായി
ആവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനോട് ദേഷ്യപ്പെട്ട് തിയറ്ററിലേക്ക് കയറിപ്പോകുന്ന
ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-170327-300x256.png?resize=730%2C623&ssl=1)

കുറെ അധികം ഓൺലൈൻ മാധ്യമങ്ങളും താരത്തിന് ചുറ്റും ഉണ്ടായിരുന്നു. ആയതിനാലാണ് താരം ഇത്തരത്തിൽ
ചെയ്തതെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-29-170351-264x300.png?resize=744%2C845&ssl=1)
