# ‘ഗ്ലാമര്‍ ഷോകള്‍ നിര്‍ത്തി എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുന്നത്’; ചൊറിയുന്ന ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മാളവിക

- Link: https://ml.b4blaze.com/film-news/malavika-mohan-reply-viral-on-social-media
- Published: 2024-05-01T21:21:07+05:30
- Author: Ajay

മലയാളം അടക്കം തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മാളവിക മോഹൻ. സോഷ്യല്‍
മീഡിയയില്‍ സജീവമായ താരം നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്.
കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള
നിരവധി ചോദ്യങ്ങളാണ് താരത്തിന് നേർക്ക് വന്നത്. ഗ്ലാമര്‍ ഷോകള്‍ നിര്‍ത്തി എപ്പോഴാണ്
അഭിനയിക്കാന്‍ തുടങ്ങുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/malavika-mohanan-
2-.jpg?resize=1462%2C2048&ssl=1)

ചൊറിയുന്ന ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി തന്നെ താരം നൽകുകയും ചെയ്തു. ഒരിക്കലുമില്ല,
എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ് താരം മറുപടി നൽകിയത്. എന്നാണ് അഭിനയം പഠിക്കാന്‍
ക്ലാസില്‍ പോകുന്നതെന്നും ഒരു ആരാധകന്‍ ചോദിച്ചു. നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും
രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം
വീണ്ടും ചോദിക്കണം എന്ന് മാളവിക തുറന്നടിക്കുകയും ചെയ്തു.
