# സൂപ്പര്‍ സ്റ്റാറുകളില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങള്‍…! തുറന്ന് പറഞ്ഞ് മാളവിക മോഹനന്‍

- Link: https://ml.b4blaze.com/film-news/malavika-mohanan-about-her-film-career
- Published: 2022-07-25T11:02:41+05:30
- Author: Sreekumar

പട്ടം പോലെ എന്ന മലയാളചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി.. പിന്നീട്
തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചേക്കേറിയ നടിയാണ് മാളവിക മോഹനന്‍. തമിഴില്‍ മുന്‍നിര നടന്മാര്‍ക്കൊപ്പം
എല്ലാം സ്‌ക്രീന്‍ പങ്കിട്ട താരം സൂപ്പര്‍സ്റ്റാറുകളില്‍ നിന്നുള്ള അനുഭവങ്ങളെ കുറിച്ച്
പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച്
പറഞ്ഞത്. കൂടെ അഭിനയിച്ച സൂപ്പര്‍താരങ്ങളില്‍ നിന്ന് താന്‍ എന്തെല്ലാം പഠിച്ചു എന്ന
കാര്യമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.

![Malavika-Mohanan-hot-pics](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/06/Malavika-Mohanan-hot-pics.jpg?resize=850%2C1063&ssl=1)

തമിഴ്‌സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ കുറിച്ചാണ് നടി ആദ്യം പറഞ്ഞത്.. അദ്ദേഹം വളരെ
സപ്പോര്‍ട്ടീവ് ആയുള്ള നടനാണ് എന്ന് മാളവിക പറയുന്നു. നമ്മളെ സെറ്റില്‍ കംഫര്‍ട്ടബിള്‍
ആക്കാന്‍ വേണ്ടി.. അദ്ദേഹം നമ്മുടെ താല്‍പര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി സംസാരിക്കും.
അതേസമയം, വിജയ് എന്ന വ്യക്തിയിലെ നടനില്‍ നിന്ന് പഠിച്ച കാര്യം അദ്ദേഹം സിനിമാ ഡയലോഗുകള്‍
ഹൃദ്യമാക്കുന്നതിനെ കുറിച്ചാണ് എന്നാണ് മാളവിക പറയുന്നത്.

![VIjay](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/VIjay-1.jpg?
resize=1080%2C1350&ssl=1)

വിജയ് സാര്‍ ഷൂട്ടിംഗ് സെറ്റിലേക്ക് എത്തുന്നത് തന്നെ വളരെയധികം തയ്യാറെടുപ്പുകള്‍ 
നടത്തിയ ശേഷമാണ് എന്ന് നടി പറയുന്നു.. വലിയ നീളമുള്ള സംഭാഷണങ്ങള്‍ എല്ലാം റീടേക്ക് 
പോകാതെ എടുക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. അതേസമയം, ധനുഷിനെ കുറിച്ച് പറഞ്ഞപ്പോള്‍
അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചാല്‍ നമ്മുടെ അഭിനയത്തിന്റെ ഗ്രാഫ് ഉയരും എന്നാണ് മാളവിക
പറയുന്നത്. ജോലിയില്‍ എത്രത്തോളം ആത്മാര്‍ത്ഥ കാണിക്കണം എന്ന് കണ്ട് പഠിച്ചത് ഇവരില്‍
നിന്നാണെന്ന് മാളവിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/dhanusha-1.jpg?resize
=1067%2C1600&ssl=1)

പേട്ട എന്ന ചിത്രത്തില്‍ രജനികാന്തിന് ഒപ്പവും മാസ്റ്ററില്‍ വിജയ്‌ക്കൊപ്പവും മാരന്‍
എന്ന ചിത്രത്തില്‍ ധനുഷിന് ഒപ്പവും മാളവിക കഥാപാത്രമായി എത്തിയിരുന്നു. ഇപ്പോള്‍ തന്റെ
ഹിന്ദി ചിത്രത്തിന്റെ തിരക്കിലാണ് മാളവിക മോഹനന്‍. യുദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്
താരം അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/malavika-mohanan.
jpg?resize=800%2C450&ssl=1)

അതേസമയം, തനിക്ക് സല്‍മാന്‍ഖാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിന്ന് ഓഫര്‍ വന്നിരുന്നു..
എന്നാല്‍ അത് നടന്നില്ല എന്നാണ് മാളവിക പറഞ്ഞത്.. ഹിന്ദിയിലും തെലുങ്കിലും ഇതിനോടകം
തന്നെ ഒരുപാട് ചിത്രങ്ങള്‍ മാളവിക കമ്മിറ്റ് ചെയ്തിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി
സിനിമകള്‍ ചെയ്യാന്‍ ധാരാളം കഥകള്‍ താന്‍ കേള്‍ക്കുന്നുണ്ട് എന്നും താരം അറിയിച്ചു.
