# ആ വാർത്ത നിഷേധിച്ച് മാളവിക മോഹനൻ!

- Link: https://ml.b4blaze.com/film-news/malavika-mohanan-against-fake-news
- Published: 2023-03-22T12:25:53+05:30
- Author: Rahul

യുവ നടി മാളവിക മോഹനൻ പവൻ കല്യാൺ ചിത്രത്തിൽ നായികയാകുന്നുവെന്ന വാർത്ത കുറച്ച് ദിവസങ്ങളായി
സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് 
മാളവിക മോഹനൻ പവൻ കല്യാണിനോട് തനിക്ക് ഓത്തിരി ബഹുമാനമുണ്ടെന്നും എന്നാൽ ‘ഉസ്ദാത് ഭഗത്
സിംഗി’ൽ താൻ ഭാഗമാകുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.

 അതേ സമയം ഒരു തെലുങ്ക് സിനിമയില് താൻ അഭിനയിക്കുന്നുണ്ടെന്നും അത് നായികയായിട്ടാണെന്നും
മാളവിക പറഞ്ഞു.തെലുങ്കിലെ അരങ്ങേറ്റ സിനിമയായതിനാൽ താൻ ത്രില്ലിലാണെന്നും മാളവിക വ്യക്തമാക്കി.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി എന്ന സിനിമയാണ് മാളവിക മോഹനന്റേതായി
അവസാനമായി പ്രദർശനത്തിനെത്തിയത്.

![Malavika Mohan (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/
Malavika-Mohan-3-819x1024.jpg?resize=696%2C870&ssl=1)

മാത്യു തോമസ് നായകനായ സിനിമയിൽ ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, മുത്തുമണി.
ജയാ എസ് കുറുപ്പ് , വീണാ നായർ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരായിരുന്ന മറ്റ് 
താരങ്ങൾ. ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ
സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ് നിർവഹിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മാളവിക
മോഹനൻ മലയാളത്തിൽ അഭിനയിച്ച സിനിമയാണ് ക്രിസ്റ്റി

 

 
