# കസവ് സാരിയുടുത്ത് തുളസിമാലയുമായി എന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസ്സില്‍! മാളവിക വെയില്‍സ്

- Link: https://ml.b4blaze.com/film-news/malavika-wales-about-marriage-2
- Published: 2022-06-04T16:31:19+05:30
- Author: Rahul

മലര്‍വാടി ആര്‍ട്സ്‌ക്ലബിലുടെ എത്തി മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന
യുവനടിയാണ് മാളവിക വെയില്‍സ്. സീരിയലിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍
ഏറെ സജീവമാണ് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് മാളവിക ഇന്‍സ്റ്റഗ്രാമില്‍
നടത്തിയ ക്യു ആന്‍ഡ് എ സെക്ഷനാണ്.

പ്രണയമുണ്ടോ എന്ന് ചോദിച്ച ആരാധകന് നടിയുടെ മറുപടി ഇല്ല എന്നായിരുന്നു.
 നിരവധി പേരാണ്
ഇതേ ചോദ്യം മാളവികയോട് ചോദിച്ചിക്കുന്നത്. കല്യാണത്തെ കുറിച്ചാണ് മറ്റ് ചിലര്‍ക്ക് 
അറിയേണ്ടത്. ‘വീണ്ടും’ എന്നാണ് ഈ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണം. ഇതുവരെ എത്ര
പ്രൊപ്പോസല്‍സ് വന്നു എന്ന ചോദ്യത്തിന് വിരലുകള്‍ എണ്ണിയതിന് ശേഷം അറിയില്ല എന്നായിരുന്നു
മറുപടി.  പിന്നെ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് മാളവികയ്ക്ക് എവിടെയാണ് വീട് വെക്കേണ്ടത്
എന്നായിരുന്നു. എവിടെയായാലും അടുത്ത് വെള്ളം വേണമെന്നാണ് താരത്തിന്റെ മറുപടി. ഉത്തരത്തിനോടൊപ്പം
പുഴയുടെ ഒരു വീഡിയോയും മാളവിക പങ്കുവച്ചിട്ടുണ്ട്.

മുന്‍പ് നടി അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള സ്വപ്‌നവും പങ്കുവെച്ചിരുന്നു. എന്നാല്‍
ഇപ്പോള്‍ കരിയറിനാണ് പ്രധാന്യം കൊടുക്കുന്നതെന്നാണ് മാളവിക പറയുന്നത്.
  വിവാഹത്തെക്കുറിച്ച്
ആലോചിക്കുമ്പോഴെല്ലാം മനസ്സില്‍ വരുന്നത് അമ്പലമുറ്റത്തെ തീര്‍ത്തും ലളിതമായ ഒരു ചടങ്ങാണ്.
നെറ്റിയില്‍ ചന്ദനക്കുറിയും ചാര്‍ത്തി കസവ് വസ്ത്രമണിഞ്ഞ് കഴുത്തില്‍ തുളസിമാലയുമായി
തന്റെ ആളുടെ കൈ പിടിച്ച് നില്‍ക്കുന്നതാണ് മനസില്‍ വരുന്നതെന്നും മാളവിക പറയുന്നു.
