# നിങ്ങള്‍ക്ക് വോട്ടവകാശം ഉണ്ടോ..? എങ്കില്‍ ഇതാ സിനിമയില്‍ അവസരം! ഒരു വെറൈറ്റി കാസ്റ്റിംഗ് കാള്‍!

- Link: https://ml.b4blaze.com/film-news/malayalam-movie-casting-call
- Published: 2022-09-02T10:39:29+05:30
- Author: B4blaze News Desk

മലയാള സിനിമയിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ
ഏറ്റവും പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. ഇതിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍
പങ്കുവെച്ച പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. ‘വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’
എന്ന ടാഗ് ലൈനോടെയാണ് അണിയറ പ്രവര്‍ത്തകര്‍ കാസ്റ്റിംഗ് കാള്‍ പങ്കുവച്ചിരിക്കുന്നത്.
നടന്‍ സുരാജ് വെഞ്ഞാറമൂടും ഈ കാസ്റ്റിംഗ് കാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.‘
വോട്ടവകാശമുള്ള ആര്‍ക്കും അപേക്ഷിക്കാം’മുന്‍പ് അഭിനയിച്ചിട്ടല്ലാത്തവര്‍ക്ക് മുന്‍ഗണനെയെന്നും
പോസ്റ്ററില്‍ പറയുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/302717821_619667452847712_6077418502911568717_n.
jpg?resize=512%2C640&ssl=1)

അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ ഒരു ഫോട്ടോയും വീഡിയോയും 7012252714 എന്ന നമ്പറിലേക്ക്
വാട്‌സാപ് ചെയ്യാനാണ് പോസ്റ്ററിലെ നിര്‍ദേശം. അഭിനയത്തോട് നിങ്ങള്‍ക്ക് അടങ്ങാത്ത അഭിനിവേശമുണ്ടോ?;
എങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങള്‍ക്കൊപ്പം ചേരാം.. എന്ന് കുറിച്ചാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്
ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതുന്ന
ചിത്രം സംവിധാനം ചെയ്യുന്നത് സുധീഷ് ഗോപിനാഥ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, അര്‍ജുന്‍ അശോകന്‍ തുടങ്ങിവരാണ് ചിത്രത്തില്‍ കേന്ദ്ര
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും സൂചനകള്‍ ഉണ്ട്. അതേസമയം, രതീഷ് ബാലകൃഷ്ണന്‍
പൊതുവാള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ കുഞ്ചാക്കോ ബോബന്‍ ചിത്രം ന്നാ
താന്‍ കേസ് കൊട് തീയറ്ററുകളില്‍ പ്രദര്‍ശം തുടരുകയാണ്. ഇതിനോടകം തന്നെ അന്‍പത് കോടി
ക്ലബ്ബിലും ചിത്രം എത്തിയിട്ടുണ്ട്.
