# നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ ഫസ്റ്റ് ലുക്ക്  എത്തി

- Link: https://ml.b4blaze.com/film-news/malayali-from-india-movie-first-look-out
- Published: 2024-01-04T17:29:06+05:30
- Author: Anu

നിവിന്‍ പോളി നായകനാവുന്ന പുതിയ ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
പുറത്ത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. പല 
രാജ്യക്കാര്‍ക്കിടയില്‍ നില്‍ക്കുന്ന മലയാളിയായിട്ടാണ് നിവിന്‍ പോളി എത്തുന്നത്.

നിവിന്‍ പോളിയുടെ കിടിലന്‍ ഗെറ്റപ്പും മറ്റൊരു ആകര്‍ഷമാണ്. ഗരുഡന്‍ എന്ന സൂപ്പര്‍ ഹിറ്റ്
ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍
സ്റ്റിഫനാണ് ചിത്രം നിര്‍മിക്കുന്നത്. ഹിറ്റ് ചിത്രം ജനഗണമനയ്ക്ക് ശേഷം ഡിജോ ഒരുക്കുന്ന
ചിത്രമെന്നതും ശ്രദ്ധേയമാണ്.
  അനശ്വര രാജന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ 
തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിനു തിരക്കഥയൊരുക്കുന്നത്.
ഛായാഗ്രഹണം സുദീപ് ഇളമണ്‍, ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസര്‍ നവീന്‍ തോമസ്, ആര്‍ട് ഡയറക്ടര്‍ പ്രശാന്ത് മാധവ്, വസ്ത്രലങ്കാരം സമീറ
സനീഷ്, മേക്കപ്പ് റോണെക്‌സ് സേവിയര്‍, എഡിറ്റര്‍ ആന്‍ഡ് കളറിങ് ശ്രീജിത്ത് സാരംഗ്, 
മ്യൂസിക് ജെയ്ക്‌സ് ബിജോയ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ബിന്റോ സ്റ്റീഫന്‍, അഡ്മിനിസ്‌ട്രേഷന്‍
ആന്‍ഡ് ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യെശോധരന്‍,
റഹീം പി.എം.കെ. (ദുബായ്),  ഡബ്ബിങ് സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്‌സ് ഗോകുല്‍ വിശ്വം,
ഡാന്‍സ് കൊറിയോഗ്രാഫി വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റര്‍ റോഷന്‍ ചന്ദ്ര, ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്,
സ്റ്റില്‍സ് പ്രേംലാല്‍. പിആര്‍ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിങ് ബിനു ബ്രിങ്‌ഫോര്‍ത്ത്
എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍
