# നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ റിലീസ് പ്രഖ്യാപിച്ചു!!

- Link: https://ml.b4blaze.com/film-news/malayali-from-india-release-date-out
- Published: 2024-03-20T20:41:50+05:30
- Author: Anu

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിവിന്‍ പോളിയുടെ ‘മലയാളി ഫ്രം
ഇന്ത്യ’. ‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിന്‍
സ്റ്റീഫനും ഒന്നിക്കുന്ന ചിത്രവുമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം
ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.
  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ്
പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് ഒന്നിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. നിവിന്‍ 
പോളിയുടെ കരിയറിലെ തന്നെ എറ്റവും വലിയ മുതല്‍ മുടക്കിലെത്തുന്ന ചിത്രമാണ് ‘മലയാളി ഫ്രം
ഇന്ത്യ’. ഡിജോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ
രചന നിര്‍വ്വഹിച്ചിരിക്കുന്നത്.  ചിത്രത്തിന്റെ പ്രൊമോ വീഡിയോയെല്ലാം സോഷ്യലിടത്ത്
വൈറലായിരുന്നു. ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം എത്തുന്നത്.
അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ
വേഷത്തിലെത്തുന്നത്. ജസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ഛായാഗ്രഹണം
നിര്‍വഹിക്കുന്നത് സുദീപ് ഇളമണ്‍ ആണ് നിര്‍വഹിക്കുന്നത്. ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’
ആണ് നിവിന്‍ പോളിയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

.
