# കാറ്റ് പോലെ അലഞ്ഞ ഗോപിയെ…’മലയാളി ഫ്രം ഇന്ത്യ’യിലെ രണ്ടാമത്തെ ഗാനമെത്തി

- Link: https://ml.b4blaze.com/film-news/malayali-from-india-second-song-out
- Published: 2024-04-29T21:50:35+05:30
- Author: Anu

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമാണ്‘
മലയാളി ഫ്രം ഇന്ത്യ’. ‘ജന ഗണ മന’ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി ഒരുക്കുന്ന
ഫണ്‍ എന്റര്‍ടെയ്‌നറാണ് ചിത്രം. ആല്‍പ്പറമ്പില്‍ ഗോപി എന്ന ഒരു സാധാരണ യുവാവായിട്ടാണ്
നിവിന്‍ പോളി ചിത്രത്തിലെത്തുന്നത്.

മെയ് ഒന്നിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. അടുത്തിടെ വേള്‍ഡ് മലയാളി ആന്തമെന്ന്
പറഞ്ഞ് ചിത്രത്തിലെ ഗാനമെത്തിയിരുന്നു. ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍
സ്വീകാര്യത തന്നെ ആരാധകര്‍ നല്‍കിയിരുന്നു.
  ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാമനെത്തിയിരിക്കുകയാണ്.‘
ദ വേള്‍ഡ് ഓഫ് ഗോപി’ എന്ന ലിറിക്കല്‍ വീഡിയോയാണ് ടീം പുറത്തുവിട്ടിരിക്കുന്നത്. ജെയ്ക്‌സ്
ബിജോയ്, പ്രവീണ്‍ നിനന്‍ എന്നിവരുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്. അഭിജിത്ത് അനില്‍കുമാറാണ്
ഗാനം പാടിയിരിക്കുന്നത്.  ‘പ്രേമലു’വിലെ ഹിറ്റ് ഗാനങ്ങളൊരുക്കിയ സുഹൈല്‍ കോയയാണ് ‘ദ
വേള്‍ഡ് ഓഫ് ഗോപിയുടെയും വരികളെഴുതിയിരിക്കുന്നത്. നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും
വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. അനുപമ പരമേശ്വരന്‍, 
അജു വര്‍ഗീസ് എന്നിവരും ചിത്രത്തില്‍ പ്രധാന താരങ്ങളായെത്തുന്നുണ്ട്.
