# ‘അയ്യപ്പനെ നേരില്‍ കണ്ട പോലെ’!! ഉണ്ണി മുകുന്ദനെ വാരിപ്പുണര്‍ന്ന് ചുംബിച്ച് അമ്മമാര്‍

- Link: https://ml.b4blaze.com/film-news/malikappuram-movie-appreciation-for-unni-mukundan
- Published: 2023-01-04T20:09:56+05:30
- Author: Anu

കേരളം മുഴുവന്‍ ഇപ്പോള്‍ ‘മാളികപ്പുറം’ ആവേശത്തിലാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ
വിഷ്ണു ശശി ശങ്കര്‍ ഒരുക്കിയ ചിത്രമാണ് ‘മാളികപ്പുറം’. നിരവധി പേരാണ് ചിത്രത്തിനെയും
താരങ്ങളെയും അഭിനന്ദിക്കുന്നത്. ഇപ്പോഴിതാ നിര്‍മ്മാതാവ് ആന്റോ ജോസഫ് പങ്കുവച്ചൊരു 
വീഡിയോയാണ് വൈറലാകുന്നത്.

തിയറ്റര്‍ സന്ദര്‍ശിക്കാനെത്തിയ ഉണ്ണി മുകുന്ദനെ ഒരു കൂട്ടം അമ്മമാര്‍ ചേര്‍ന്ന് സ്വീകരിക്കുകയും
കെട്ടിപ്പിടിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യലിടം കീഴടക്കുന്നത്. ഉണ്ണിയ്ക്ക് ഒപ്പം
തന്നെ മാളികപ്പുറത്തിലെ കേന്ദ്രകഥാപാത്രമായ ദേവനന്ദയെയും ശ്രീപഥിനെയും അമ്മമാര്‍ വാരിപ്പുണര്‍ന്ന്
ചുംബിക്കുന്നുണ്ട്.
  ‘പുതിയ ഒരു ജനപ്രിയ നായകന്റെ ഉദയം ആവട്ടെ ഇത്, മലയാള സിനിമയില്‍
ചിലപ്പോള്‍ മാത്രം ചില മാജിക് സംഭവിക്കും ചിലപ്പോള്‍ മാത്രം, നല്ല സിനിമ കണ്ണ് നിറഞ്ഞു
പോയി, അയ്യപ്പനെ നേരില്‍ കണ്ട പോലെ, അമ്മമാരുടെ സ്‌നേഹം കണ്ണ് നിറയ്ക്കുന്നു’, എന്നിങ്ങനെയൊക്കെയാണ്
കമന്റുകള്‍ നിറയുന്നത്.  ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ
കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് മാളികപ്പുറം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദനെ
കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, 
ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

>  
> View this post on Instagram
>  
> [A post shared by Anto Joseph (@iamantojoseph)](https://www.instagram.com/reel/Cm9AoGbgRvX/?utm_source=ig_embed&utm_campaign=loading)
