# എനിക്ക് സുഖമായി ആരെയും ആശ്രയിക്കാതെ ജീവിക്കാം, എന്നാൽ അതൊന്നും ഒരു നാണക്കേടായിഞാൻ വിചാരിച്ചിട്ടില്ല, മക്കളെ കുറിച്ച് മല്ലിക സുകുമാരൻ 

- Link: https://ml.b4blaze.com/film-news/mallika-sukumaran-about-prthiviraj-and-indrajith
- Published: 2024-04-22T10:17:30+05:30
- Author: Suji

എന്തും തുറന്നു പറയുന്ന ഒരു നടിയും അമ്മയുമാണ് മല്ലിക സുകുമാരൻ, ഇപ്പോൾ താരം തന്റെ 
മക്കളെ കുറിച്ചും ഭർത്താവ് സുകുമാരനേയും കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ
ആകുന്നത്, എന്നെ രക്ഷപെടുത്താൻ ഈശ്വരൻ അയച്ച അവതാരക പുരുഷനാണ് എന്റെ സുകുവേട്ടൻ, എനിക്കൊരു
ജീവിതവും നല്ല രണ്ടു മക്കളെയും അദ്ദേഹം നൽകി. രാജു അച്ഛന്റെ അതെ മകൻ ആണ് എന്നാൽ ഇന്ദ്രൻ
നേരെ തിരിച്ചാണ് അവൻ എന്റെ സ്വഭാവമാണ് മല്ലിക സുകുമാരൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma1-8.jpg?resize
=585%2C324&ssl=1)

രാജുവിനെ സുകുവേട്ടന്റെ കൂട്ട് സംസാരം കുറവാണ് എന്നാൽ എന്നെ പോലെ നല്ലതുപോലെ സംസാരിക്കുന്ന
ആളാണ് ഇന്ദ്രൻ, എഴുനേറ്റു പോകുന്ന പോലെയുള്ള ഡയലോഗാണ് എന്റേത് എന്ന് പറഞ്ഞു അദ്ദേഹം
എന്നെ കളിയാക്കാറുണ്ട്, ആ കാര്യം ദാസേട്ടന്റെ ഭാര്യ പ്രഭക്ക് അറിയാം. ചിലപ്പോൾ ഞാൻ 
അദ്ദേഹത്തോട് ചോദിക്കും സുകുവേട്ട നിങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ എന്ന് അപ്പോൾ അദ്ദേഹം
എന്നോട് പറയും അതിന് നീ ഒന്ന് വായടച്ചിട്ടു വേണ്ടേ എനിക്കൊന്ന് സംസാരിക്കാൻ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/indran2.jpg?resize
=1200%2C628&ssl=1)

ഒരാൾ അച്ഛനും ഒരാൾ അമ്മയുമാണ് അതെല്ലാവരും പറയാറുണ്ട് മല്ലിക പറയുന്നു. എന്റെ മക്കൾ
എന്റെ ജീവിതത്തിലെ വലിയ സമ്പാദ്യമാണ്, എനിക്ക് ഒരു ബുദ്ധിമുട്ടു ഉണ്ടായാൽ ഇരുവരും ഓടിയെത്തും
എന്റെ അടുത്തേക്ക്, എന്നാൽ ഇന്ന് എനിക്ക് സുഖമായി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ അറിയാം,
എന്നാൽ മക്കളെ  ആശ്രയിക്കുന്നതുകൊണ്ട് ഒരു നാണക്കേടും തോന്നിയിട്ടുമില്ല എന്നാൽ ഇപ്പോൾ
അതിന്റെ ആവശ്യമില്ല. എന്നാൽ എന്റെ മക്കൾക്ക് പൈസ എന്ന് പറയുന്നത് ഒരു പ്രശനമേ അല്ല 
മല്ലിക സുകുമാരൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma5.jpg?resize=636%
2C358&ssl=1)

 
