# ഭിന്നശേഷിക്കാരിയായ ഒരു മോള്‍ക്ക് വീടും വണ്ടിയും നല്‍കിയിട്ടുണ്ട്!!!! വിമര്‍ശകരോട് മല്ലിക സുകുമാരന്‍

- Link: https://ml.b4blaze.com/film-news/mallika-sukumaran-against-kaduva-protest
- Published: 2022-07-10T21:24:06+05:30
- Author: Anu

പൃഥ്വിരാജിന്റെ കടുവയ്‌ക്കെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മല്ലിക
സുകുമാരന്‍ രംഗത്ത്. ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നൊരു ഡയലോഗാണ് വിമര്‍ശനത്തിന്
കാരണം. ഭിന്നശേഷിക്കാരായ കുട്ടികളെ അധിക്ഷേപിക്കുന്നതാണ് വിവാദമായിരിക്കുന്നത്.

നിരവധി പേരാണ് സംഭവത്തില്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. സംഭവത്തില്‍ പൃഥ്വിരാജും
ഷാജി കൈലാസും മാപ്പ് പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ ഒടുവില്‍ സീന്‍ നീക്കം ചെയ്യണമെന്നാണ്
ആവശ്യപ്പെടുന്നത്.
  ഇപ്പോഴിതാ സിനിമയെയും പൃഥ്വിരാജിനെയും വിമര്‍ശിച്ച സിന്‍സി അനിലിന്
മറുപടിയുമായെത്തിയിരിക്കുകയാണ് മല്ലിക സുകുമാരന്‍. ഭിന്നശേഷിയുള്ള ഒരു പെണ്‍കുഞ്ഞിന്,
തങ്ങളുടെ വീടും വസ്തുവും നല്‍കിയിട്ടുണ്ടെന്നും മല്ലിക പറയുന്നു.

സിന്‍സി അനില്‍, എടപ്പാളിലെ ബന്ധുക്കളില്‍ ഭിന്നശേഷിയുള്ള ഒരു പെണ്‍കുഞ്ഞിന്, കുട്ടിയുടെ
അമ്മയുടെ വേദന കണ്ട് എന്റെ തിരുവനന്തപുരത്തുണ്ടായിരുന്ന വസ്തുവും വീടും കുട്ടിയുമായി
സഞ്ചരിക്കാന്‍ ഒരു വാഹനവും കൊടുത്തവരാണ് ഞാനും എന്റെ സുകുവേട്ടനുമെന്ന് മല്ലിക പറയുന്നു.

ആ കുടുംബത്തിനു വേണ്ടി എന്റെ മക്കള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വാചക കസര്‍ത്തിലൂടെ
നിരത്താന്‍ താല്പര്യവുമില്ല…. പലരേയും പോലെ സിന്‍സിക്ക് പൃഥ്വിരാജ് ഒരു ശത്രുവായിരിക്കാമെന്നും
മല്ലിക പറഞ്ഞു.
  പലരില്‍ ഒരാള്‍ പക്ഷേ ഭിന്നശേഷിക്കാരെ അതില്‍ കേവലം ഒരു സിനിമയുടെ
പേരില്‍ ദയവുചെയ്ത് വലിച്ചിഴക്കരുത്… സിന്‍സിയുടെ അഭിപ്രായസ്വാതന്ത്ര്യം എങ്ങനെ വേണമെങ്കിലും
ഉപയോഗിക്കാം…. പൊതു ജനം പലവിധം… ഷാജി കൈലാസ് അത് തിരുത്തുകയും ചെയ്യും.

മാത്രമല്ല ഷാജിയും പൃഥ്വിയും പരസ്യമായി ക്ഷമ ചോദിക്കുകയും ചെയ്തു…. പിന്നെ , മാദ്ധ്യമ
സുഹൃത്തുക്കളോടു ചോദിക്കാം…. അതുമല്ലെങ്കില്‍ ”അമൃതവര്‍ഷിണി’ എന്ന സംഘടന എന്താണെന്ന്
അന്വേഷിക്കൂ….” എന്നായിരുന്നു മല്ലികാ സുകുമാരന്‍ മറുപടിയായി പറയുന്നത്.

അതേസമയം സംഭവത്തില്‍ പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു.
ചിത്രത്തില്‍ നിന്നും വിവാദമായി മാറിയ ഡയലോഗ് എടുത്ത് മാറ്റാന്‍ തീരുമാനിച്ചെന്നും 
റിപ്പോര്‍ട്ടുണ്ട്.
