# എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം…!! രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ് -മല്ലിക സുകുമാരന്‍

- Link: https://ml.b4blaze.com/film-news/mallika-sukumaran-appreciates-aadujeevitham-movie
- Published: 2024-03-28T17:01:44+05:30
- Author: Anu

മലയാള സിനിമാപ്രേമികള്‍ വര്‍ഷങ്ങളായി കാത്തിരുന്ന ആ മുഹൂര്‍ത്തം യാഥാര്‍ഥ്യമായിരിക്കുകയാണ്.
കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. പ്രതീക്ഷകളെല്ലാം
കാത്ത് ചിത്രത്തിന് മികച്ച പ്രതികരണമാണ് നിറയുന്നത്. വലിയ ആശംസാപ്രവാഹമാണ് ആടുജീവിതത്തിന്
ലഭിച്ചത്. ചിത്രം തിയ്യേറ്ററിലെത്തുന്നതിന് മുന്‍പ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ
മല്ലിക സുകുമാരന്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.
  ആടുജീവിതം എന്ന സിനിമ
ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുകയാണ്. നല്ല കഥകള്‍ സിനിമയായി വരുമ്പോള്‍ അവയെ നിറഞ്ഞ
സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ
അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു…എന്റെ മകനിലൂടെ നിങ്ങള്‍ 
നജീബിനെ കാണണം…ആടുജീവിതം എന്റെ മകന്‍ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന്‍ നല്‍കിയ വരദാനമാണ്….
പ്രാര്‍ഥനയോടെ നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചത്.
ബ്ലെസിയുടെ 16 വര്‍ഷം നീണ്ട അധ്വാനം, നിശ്ചയദാര്‍ഢ്യം പൃഥ്വിരാജിന്റെ കഠിനാധ്വാനം, 
ഡെഡിക്കേഷന്‍ ഇതിനൊക്കെയുള്ള വാക്കുകളാണ് ആടുജീവിതം കണ്ടിറങ്ങിയവരുടെ വാക്കുകളില്‍ 
നിറയുന്നത്. അസാധ്യ പെര്‍ഫോമന്‍സ് എന്നും അസാധ്യ സിനിമയെന്നുമാണ് പ്രേക്ഷക പ്രതികരണമെന്നും
പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നു.
