# ഒരമ്മയ്ക്ക് മാത്രമേ മറ്റൊരമ്മയുടെ വേദന മനസ്സിലാകൂ, രാജുവിനെ ദൈവം തുണക്കും ചേച്ചി !! കുറിപ്പ് വൈറൽ

- Link: https://ml.b4blaze.com/film-news/mallika-sukumaran-facebook-post-2
- Published: 2020-03-04T15:45:21+05:30
- Author: Rahul

മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ ആട് ജീവിതം, ചിത്രത്തിന് വേണ്ടി
പൃതരാജ് നടത്തിയ മേക്കോവർ എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. തന്റെ ശരീര ഭാരം സിനിമയ്ക്ക്
വേണ്ടി രാജു കുറച്ചു. തന്റെ മകന് വേണ്ടി മല്ലിക സുകുമാരൻ ആശംസ അർപ്പിച്ചു ഇട്ട പോസ്റ്റ്
ഇതിനോടാകം തന്നെ വൈറൽ ആയി മാറിയിരുന്നു. ഇപ്പോൾ ആ കമെന്റിന് മറുപടി നൽകി മറ്റൊരു ‘അമ്മ
എത്തിയിരിക്കുകയാണ്.  സമീർ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച തന്റെ മകനെ പറ്റിയാണ്
നിഷ് കൊട്ടാരം പോസ്റ്റ് ചെയ്തിരിക്കുക്കുന്നത്.

വളരെ പെട്ടെന്നാണ് നിഷയുടെ പോസ്റ്റ് വൈറൽ ആണ് മാറിയത്. നിഷ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്
ഇങ്ങനെ .ആടുജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോർത്ത് ദൈവത്തെ വിളിച്ച
ഒരമ്മയുടെ വേദന മറ്റൊരമ്മക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജിന്
ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികൾ മുഴവൻ ചേച്ചിയുടെ മകനു
വേണ്ടി പ്രാർത്ഥിക്കാനുണ്ട്.കൂടെ ഞങ്ങളും .

![prithiraj sukumaran](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/prithiraj-sukumaran.jpg?resize=768%2C960&ssl=1)

ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള
കുടുംബമല്ല എൻ്റേത്.അതുകൊണ്ടുതന്നെ ‘സമീർ’ എന്ന സിനിമക്കു വേണ്ടി എൻ്റെ മകൻ(Anand roshan)
നടത്തിയ തയ്യാറെടുപ്പുകാലത്തെ കഷ്ടപ്പാടുകൾ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. 
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ
ചെറിയ അളവിൽ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു.

ദുബായ് ലെഷൂട്ടിങ്ങ് പെർമിഷൻ രണ്ടു മാസം കൂടി നീണ്ടു പോയപ്പോൾ തടി കുറവ് നിലനിർത്താനുള്ള
കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്,
നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്.അവൻ്റെ പ്രായമായ അച്ഛച്ചൻ്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ
അച്ഛനും അവൻ്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവൻ.
ഷൂട്ടിങ്ങ് മുഴുവൻ തീർന്ന് ശരീരം വീണ്ടെടുത്തപ്പോൾ മാത്രമാണ് ശ്വാസം നേരെ വീണത്.ശരിയാവും
ചേച്ചി. ഒക്കെ നന്നായി വരും.
