# പൂര്‍ണിമയും  ഇന്ദ്രനും നല്ല ഭയത്തിലാണ് !! താൻ ഉടനെ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരൻ

- Link: https://ml.b4blaze.com/film-news/mallika-sukumaran-facebook-post-viral
- Published: 2020-03-09T16:08:50+05:30
- Author: Rahul

കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം സസ്യൽ മീഡിയയിൽ കൂടി പങ്കു വെക്കുന്ന ആളാണ് മല്ലിക സുകുമാരൻ.
പൂർണിമ, അതെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറുകയറും ചെയ്യും.  മക്കളും മരുമക്കളും
എല്ലാം സിനിമയിൽ സജീവമാണ്. മൂത്ത മരുമകൾ സിനിമ രംഗത്ത് നിന്നെത്തി. രണ്ടാമത്തെ മരുമകൾ
ഇപ്പോൾ നിർമ്മാണവുമായി മുന്നോട്ട് പോകുന്നു.

![mallika sukumaran prithvraj and indrajith](https://i0.wp.com/ml.b4blaze.com/wp-
content/uploads/2020/03/mallika-sukumaran-prithvraj-and-indrajith.jpg?resize=960%
2C640&ssl=1)

നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച്‌ പൂര്‍ണിമയും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്
ഇപ്പോള്‍. വൈറസിന് പിന്നാലെയായി തുറമുഖവുമായെത്തുകയാണ് പൂര്‍ണിമ. സോഷ്യല്‍ മീഡിയയില്‍
സജീവമായ താരകുടുംബം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ആറ്റുകാല്‍ ക്ഷേത്രത്തിലേക്ക് പോവുകയാണ് താനെന്ന് വ്യക്തമാക്കി എത്തിയ മല്ലിക സുകുമാരന്റെ
പോസ്റ്റും ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രനും 
അനുവും അല്‍പ്പം ഡിപ്രസ്ഡാണെന്നും മല്ലിക കുറിച്ചിട്ടുണ്ട്. തനിക്കും ഒറ്റപ്പെടല്‍ 
അനുഭവപ്പെടുന്നുണ്ടെന്നും വൈകാതെ തന്നെ താന്‍ ഇവര്‍ക്കരികിലേക്ക് തിരിച്ചെത്തുമെന്നും
മല്ലിക കുറിച്ചിട്ടുണ്ട്.

![mallika sukumaran](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
mallika-sukumaran.jpg?resize=640%2C640&ssl=1)

മരുമക്കളായല്ല മക്കളായാണ് പൂര്‍ണിമയേയും സുപ്രിയ മേനോനേയും താന്‍ കാണുന്നതെന്ന് താരം
നേരത്തെ പറഞ്ഞിരുന്നു. മക്കളെ കണ്ടില്ലെങ്കിലും കൊച്ചുമക്കളെ കാണാനായി താന്‍ കൃത്യമായി
എത്താറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം
ലഭിച്ചപ്പോള്‍ അഭിനന്ദനം അറിയിച്ച്‌ മല്ലിക എത്തിയിരുന്നു. മികച്ച വനിത സംരംഭകയ്ക്കുള്ള
പുരസ്‌കാരമായിരുന്നു താരത്തിന് ലഭിച്ചത്. മകളുടെ ഈ നേട്ടത്തില്‍ സന്തോഷവതിയാണ് താനെന്നും
ആ മുഹൂര്‍ത്തം നേരില്‍ കാണാനായി പോവുന്നുണ്ടെന്നും മല്ലിക പറഞ്ഞിരുന്നു.

 
