# ഇന്ദ്രനും, പൂർണിമയും നല്ല ഗാനമേള! ഞാൻ ചിന്തിച്ചു ഇതെവിടെ ചെന്ന് നിൽക്കുമെന്ന്, ഇരുവരും  തമ്മിലുള്ള പ്രണയത്തെ കുറിച്ച്; മല്ലിക 

- Link: https://ml.b4blaze.com/film-news/mallika-sukumaran-indarjith-and-poornima-love
- Published: 2024-04-29T16:12:24+05:30
- Author: Suji

നടൻ ഇന്ദ്രജിത്തും, നടി  പൂർണിമയും തമ്മിലുള്ള  പ്രണയത്തെ കുറിച്ച് പറയുകയാണ് അമ്മയും,
നടിയുമായ മല്ലിക സുകുമാരൻ, താനഭിനയിച്ച സീരിയലിന്റെ സെറ്റിൽ വെച്ചാണ് ഇവർ പ്രേമിച്ചത്,
ജയഭാരതിയുടെ ജേഷ്ഠത്തിയുടെ റോളാണ് ഞാൻ  ആ സീരിയലിൽഅഭിനയിച്ചത് . അതിൽ അഭിനയിക്കുന്ന
രണ്ട് ആർട്ടിസ്റ്റുകളാണ്  പൂർണിമയും , മായ മൗഷ്മിയും. ഇന്ദ്രൻ എന്ത് ചെയ്യണം എന്നാലോചിച്ച്
വീട്ടിൽ ഇരിക്കുന്ന സമയത്ത് എന്നെ സെറ്റിൽ കൊണ്ട് വിടുന്നത് ഇന്ദ്രൻ ആയിരുന്നു, ആറ്
മണിയാകുമ്പോൾ ഇന്ദ്രൻ ലൊക്കേഷനിൽ വരും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/indran1.jpg?resize
=725%2C559&ssl=1)

അവിടെ വന്നിരുന്ന് ഇന്ദ്രൻ സംസാരിക്കും. സംസാരിച്ച് സംസാരിച്ച് പൂർണിമയും മായ മൗഷ്മിയും
ഇന്ദ്രനുമൊക്കെ വലിയ സുഹൃത്തുക്കളായി മാറി, എന്നാൽ പിന്നെ മായ മൗഷ്‌മി ഇല്ല. പൂർണിമയും
ഇന്ദ്രനുമായി സംസാരം കൂടുതൽ. ഒരു ദിവസം ഷൂട്ടിം​ഗ് കഴിഞ്ഞ് വന്നപ്പോൾ ഇന്ദ്രൻ ഒരു ഹിന്ദി
പാട്ട് പാടുന്നു. പൂർണിമ അവിടെ ഇരിക്കുന്നു. ആഹാ, ഇവിടയെന്താ ​ഗാനമേളയോ എന്ന് ഞാൻ ചോദിച്ചു

 അങ്ങനെ പല പാട്ടുകളും തുടർന്നു. അപ്പോൾ ഞാൻ ഒരു ദിവസം കെകെ രാജീവിനോട് പറഞ്ഞു. ഈ ​
ഗാനമേള എന്നും നടക്കുന്നുണ്ട്, എവിടെ ചെന്ന് അവസാനിക്കുമോ എന്തോ എന്ന്, വേറെ വല്ലതിനുമുള്ള
അഡ്വാൻസ് ബുക്കിം​ഗ് ആണോ ഈ ​ഗാനമേള. എനിക്കും അത് തോന്നായ്കയില്ലെന്ന് രാജീവും തമാശ
മട്ടിൽ എന്നോട്  പറഞ്ഞു. പിന്നീട് ഇന്ദ്രന് ജോലി ശരിയായി ,ഒരുദിവസം തിരുവന്തപുരത്ത്
പൂർണിമയും വന്നു. ഞങ്ങളുടെ വീട്ടിൽ വന്ന് പൂർണിമ ഭക്ഷണം കഴിച്ചു. പൂർണിമ പോയിക്കഴിഞ്ഞപ്പോൾ,
ഇന്ദ്രൻ പൂർണിമ  സ്മാർട്ടാണെന്നൊക്കെ പറഞ്ഞു. വേറെ വല്ല ഉദ്ദേശ്യവും ഉണ്ടോയെന്ന് ചോദിച്ചപ്പോൾ
പൂർണിമയെ കല്യാണം കഴിക്കാൻ ആ​ഗ്രഹമുണ്ടെന്ന് തന്നോട് ഇന്ദ്രജിത്  പറയുകയും ചെയ്യ്തു
മല്ലിക പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/indran2-1.jpg?resize
=1098%2C573&ssl=1)

 
