# എന്നെ രക്ഷിക്കാന്‍ ദൈവം അയച്ച അവതാരമാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് മല്ലിക

- Link: https://ml.b4blaze.com/film-news/mallika-sukumaran-talk-about-sukumaran
- Published: 2021-11-20T21:08:34+05:30
- Author: Rahul

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും നിറഞ്ഞ് നിന്ന താരമാണ് നടി മല്ലിക സുകുമാരന്‍. 
നടനും ഭര്‍ത്താവുമായ സുകുമാരന്റേ വേര്‍പാടില്‍ തളരാതെ രണ്ട് മക്കളേയും നന്നായി വളര്‍ത്തിയ
ഒരു അമ്മ കൂടിയാണ് മല്ലിക. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമാലോകത്തേക്കെത്തിയ
ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്.
മരുമകള്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്ന് അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനറാണ്. ഇതിനിടെ
ഏറെ നാളുകള്‍ക്കു ശേഷം ചിത്രം വൈറസിലൂടെ പൂര്‍ണ്ണിമ അഭിനയരംഗത്തേക്ക് തിരിച്ച് എത്തിയിരുന്നു.
സുപ്രിയ മേനോന്‍ പൃഥ്വിരാജിന്റെ സിനിമാ പിന്നണി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് .ഇപ്പോഴിതാ
സുകുമാരനെ കുറിച്ചുള്ള മല്ലികയുടെ വാക്കുകളാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/mallikaaa.jpg?resize
=960%2C540&ssl=1)

**മല്ലികയുടെ വാക്കുകള്‍-** അദ്ദേഹം തന്നെയാണ് ഇങ്ങോട്ട് വന്ന് എനിക്ക് ഒരു ജീവിതം 
തരാം എന്നു പറഞ്ഞതെന്ന് മല്ലിക പറയുന്നു.
 ഞാനും അതിനെ അനുകൂലിച്ചു. ഞാന്‍ ആഗ്രഹിച്ച
ജീവിതം അല്ല എന്ന് മനസ്സിലായപ്പോഴാണ് മറ്റൊരു ബന്ധത്തിലേക്ക് എത്തുന്നത്. എനിക്ക് ജീവിച്ചു
കാണിച്ചു കൊടുക്കണം എന്നുണ്ട് എന്ന് മനസ്സിലാക്കിയതും സുകുമാരന്‍ ചേട്ടന്‍ തന്നെയാണ്.
അദ്ദേഹത്തെ എന്നെ രക്ഷിക്കാന്‍ വേണ്ടി ദൈവം അയച്ച അവതാരം ആയിട്ടാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും
മല്ലിക പറഞ്ഞു. നേരത്തെ പലരും പറഞ്ഞു നിനക്ക് 39 വയസ്സ് ആയിട്ട് അല്ലേ ഉള്ളു, കൊച്ചു
പിള്ളേരല്ലെ ഒന്നും കൂടി കെട്ടിക്കൂടെ എന്നൊക്കെ , ഇനി ഒരാളെ ആ സ്ഥാനത്ത് കാണാന്‍ പറ്റില്ലെന്ന്
ഞാന്‍ പറഞ്ഞു.
