# നടിയെന്ന് പറഞ്ഞിട്ടും വിട്ടില്ല..!! താന്‍ നേരിട്ട റാഗിങിനെ കുറിച്ച് മമിത…!!

- Link: https://ml.b4blaze.com/film-news/mamitha-baiju-about-ragging-in-college
- Published: 2022-04-06T11:42:51+05:30
- Author: Rahul

സൂപ്പര്‍ ശരണ്യയിലെ സോനാരയെ പ്രേക്ഷകര്‍ എങ്ങനെ മറക്കും അല്ലേ… സോനാരെ എന്ന പ്രിയപ്പെട്ട
നടി മമിത ബൈജു അതിന് മുന്‍പും സിനിമകളില്‍ പ്രത്യക്ഷപ്പെട്ടു എങ്കിലും താരത്തിന് വലിയ
തോതില്‍ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമായിരുന്നു സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രം.
ഓപ്പറേഷന്‍ ജാവയിലും വളരെ മികച്ച അഭിനയമായിരുന്നു മമിത കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ 
സിനിമ നടി ആയിരുന്നിട്ട് കൂടി കോളേജില്‍ നിന്ന് റാഗിങ് നേരിടേണ്ടി വന്നതിനെ കുറിച്ച്
തുറന്ന് പറയുകയാണ് മമിത… നടിയുടെ വാക്കുകളിലേക്ക്… ‘എസ്.എച്ച് കോളേജിലാണ് പഠിക്കുന്നത്.
ഫസ്റ്റ് ഇയറാണ്. കേളേജില്‍ എത്തിയ ഫസ്റ്റ് ഡേ തന്നെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mamitha-Baiju-actress-
wiki-age-family-height-movies-300x218.jpg?resize=1157%2C841&ssl=1)

അവര്‍ അവിടെ പിടിച്ചുനിര്‍ത്തി. താനല്ലേ ഈ സിനിമയ്ക്ക് അകത്തൊക്കെ ഉള്ളതെന്ന് ചോദിച്ചു.
ആ അതെ എന്ന് പറഞ്ഞു. ഏത് സിനിമയില്‍ ആണെന്ന് ചോദിച്ചു. ഓപ്പറേഷന്‍ ജാവയിലാണെന്ന് പറഞ്ഞു.
ഓപ്പറേഷന്‍ ജാവയ്ക്ക് അകത്ത് എവിടെയാണെന്നായി അവര്‍. ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന
ബാലു ചേട്ടന്റെ പെയര്‍ ആയിട്ടുള്ള അല്‍ഫോണ്‍സ ആയിട്ടാണ് അഭിനയിച്ചത് എന്ന് പറഞ്ഞു. 
അതേതോ വലിയ കൊച്ചല്ലേ അത് താനല്ലല്ലോ തന്റെ മാസ്‌ക് ഒന്ന് മാറ്റിക്കേ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mamitha-Baiju-Malayalam-
actress-photos-250x300.jpg?resize=1156%2C1387&ssl=1)

എന്ന് പറഞ്ഞു. അവസാനം ഞാന്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എടുത്ത് കാണിച്ചുകൊടുത്തു.
ദേ ചേട്ടാ ഞാന്‍ തന്നെയാണെന്ന് പറഞ്ഞു. ഇത് നീയാണോ എന്ന് ചോദിച്ചു. എന്നാല്‍ രണ്ട് 
സിനിമ ഡയലോഗ് പറയെന്ന് പറഞ്ഞു. ഞാന്‍ സവാരി ഗിരി ഗിരിയൊക്കെ പറഞ്ഞ് തടിതപ്പി.’
