# തെലുങ്കിലേക്കും ചുവടുവച്ച് മമിത ബൈജു!! ആദ്യ ചിത്രം വിജയ് ദേവരക്കൊണ്ടയ്‌ക്കൊപ്പം

- Link: https://ml.b4blaze.com/film-news/mamitha-baiju-into-telungu-movie
- Published: 2024-04-10T18:27:57+05:30
- Author: Anu

പ്രേമലു എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയുടെ മുഴുവന്‍ ആരാധകരുടെയും ഹൃദയം
കീഴടക്കിയിരിക്കുകയാണ് മമിത ബൈജു. മലയാളത്തില്‍ വന്‍ വിജയമായ ചിത്രം തമിഴിലും തെലുങ്കിലും
സൂപ്പര്‍ഹിറ്റായിരുന്നു. പിന്നാലെ കോളിവുഡിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ
താരം തെലുങ്കിലേക്കും അരങ്ങേറ്റം കുറിയ്ക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

തെലുങ്കില്‍ യുവതാരം വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. 
നാനിയുടെ ജേഴ്സി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം ടിന്നനൂരിയും വിജയ് ദേവരക്കൊണ്ടയും
ഒരുമിക്കുന്ന സിനിമയിലൂടെയാണ് മമിതയും തെലുങ്കിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഈ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്
ഈ ചിത്രത്തിലായിരിക്കും മമിത നായികയായി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനെ
കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.  വിഡി 12 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായിട്ടിരിക്കുന്ന
പേര്. വിജയ് ദേവരക്കൊണ്ട ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേശവ് ദീപക്, മണികണ്ഡന്‍ വാരാണസി, എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിത്താര
എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത്
അനിരുദ്ധ് രവിചന്ദറാണ്.
