# മമിതാ ബൈജുവിന് കന്നിവോട്ട് നഷ്ടം!!

- Link: https://ml.b4blaze.com/film-news/mamitha-baiju-lost-first-vote
- Published: 2024-04-25T16:58:00+05:30
- Author: Anu

നാളെയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണാണ്
നടി മമിതാ ബൈജു. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ഹൃദയം കീഴടക്കിയ നായികയാണ്
മമിത. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരത്തിന്റേത് കന്നിവോട്ടാണ്. പക്ഷേ മമിതയ്ക്ക്
വോട്ട് ചെയ്യാന്‍ പറ്റില്ല.
  വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെത്തുടര്‍ന്നാണ് 
താരത്തിന് കന്നി വോട്ട് നഷ്ടമായത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ സ്ലിപ് പ്രവര്‍ത്തകര്‍
നടിയുടെ കിടങ്ങൂരിലെ വീട്ടിലെത്തിച്ചു നല്‍കിയപ്പോഴാണ് മമിതയുടെ പേര് വോട്ടര്‍ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം അറിയുന്നത്.  വോട്ട് പാഴാക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനാണ്
തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണുകളായി താരങ്ങളെ നിയോഗിക്കുന്നത്. കന്നി
വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായാണ് മമിതയെ സ്വീപ് യൂത്ത് ഐക്കണമായി തെരഞ്ഞെടുപ്പ്
കമ്മീഷന്‍ നിയോഗിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംബാസിഡര്‍ നടന്‍ ടൊവിനോ 
തോമസാണ്.
